|    Jul 23 Sun, 2017 12:27 pm
FLASH NEWS

ചേര്‍ത്തല തെക്കില്‍ ഇനി കനകം വിളയും: മന്ത്രി പി തിലോത്തമന്‍

Published : 15th August 2016 | Posted By: SMR

ചേര്‍ത്തല: തെക്ക് ഗ്രാമ പഞ്ചായത്തിന്റെയും സംസ്ഥാന കശുവണ്ടി വികസന ഏജന്‍സിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ കനകം വിളയും കശുമാവ് പദ്ധതിയുടെ ഉത്ഘാടനം മന്ത്രി  പി  തിലോത്തമന്‍ നിര്‍വ്വഹിച്ചു. മികച്ച ഉത്പാദനം നല്കുന്ന ഗ്രാഫ്റ്റ് ചെയ്ത 40000 കശുമാവ് തൈകളാണ് ഏജന്‍സി പഞ്ചായത്തിന് ലഭ്യമാക്കിയത്. പഞ്ചായത്തിലെ 3800 കര്‍ഷകരുടെ പുരയിടങ്ങളില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലുള്‍പ്പെടുത്തി നട്ടു കൊടുക്കും. രണ്ടാം വര്‍ഷം തൈ ഒന്നിന് 60 രൂപ പ്രകാരം കര്‍ഷകര്‍ക്ക് സബ് സിഡി ലഭ്യമാക്കും. സംസ്ഥാനത്ത് ആദ്യമായാണ് കശുമാവുകള്‍ തൊഴിലുറപ്പ് പദ്ധതിയുമായി സംയോജിപ്പിച്ച് വച്ചു പിടിപ്പിക്കുന്നത്.കേരളത്തിലെ കശുവണ്ടി ഫാക്ടറികളിലെ തോട്ടണ്ടി ക്ഷാമം പരിഹരിക്കുവാന്‍ ഇത്തരം പദ്ധതികള്‍ കൂടുതല്‍ കാര്യക്ഷമമായി സര്‍ക്കാര്‍ നടപ്പാക്കുമെന്ന് മന്ത്രി പറഞ്ഞു.  പ്രസിഡന്റ്  സേതുലക്ഷ്മി അധ്യക്ഷത വഹിച്ചു. കശുവണ്ടി വികസന ഏജന്‍സി ചെയര്‍മാന്‍  ഇക് ബാല്‍ പദ്ധതി വിശദീകരിച്ചു. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  സിനിമോള്‍ സോമന്‍, ജില്ലാ പഞ്ചായത്ത് അംഗം  ജമീലാ പുരുഷോത്തമന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ  രഘുവരന്‍, ജയിംസ് ചിങ്കുതറ സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക