|    Aug 21 Tue, 2018 4:08 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത : ജി സുധാകരന്‍

Published : 6th June 2017 | Posted By: fsq

 

ആലപ്പുഴ: ചേര്‍ത്തല-തിരുവനന്തപുരം പാത ദേശീയപാത തന്നെയെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാന സര്‍ക്കാരിന് ഇതില്‍ ആശയക്കുഴപ്പമില്ല. വ്യക്തത വരുത്തേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും അദ്ദേഹം പറഞ്ഞു. പാതയോരത്തെ മദ്യശാലകള്‍ പൂട്ടാന്‍ സുപ്രിംകോടതി പറഞ്ഞപ്പോള്‍ പൂട്ടി. എന്നാല്‍, ഹൈക്കോടതി ഇതിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍  വിധി പുനഃപരിശോധിക്കാന്‍ സുപ്രിംകോടതി തയ്യാറാവണമെന്നും മന്ത്രി പറഞ്ഞു. ചേര്‍ത്തല മുതല്‍ തിരുവനന്തപുരം വരെ എന്‍എച്ച് 66ല്‍ ദേശീയപാതാ പദവിയില്ലെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞയാഴ്ച ഹൈക്കോടതി മദ്യവില്‍പനശാലകളുടെ വിലക്കു നീക്കിയിരുന്നു. പൂട്ടിയ മദ്യശാലകളില്‍ ലൈസന്‍സുള്ളവയ്ക്കു പ്രവര്‍ത്തനാനുമതി നല്‍കാനും ബാര്‍ ഉടമകളുടെ ഹരജി പരിഗണിച്ചു ഹൈക്കോടതി എക്‌സൈസിനു നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss