|    Oct 18 Wed, 2017 5:56 am
FLASH NEWS
Home   >  National   >  

ചേര്‍ത്തല കൊലപാതകം : സഭയില്‍ ബഹളം

Published : 18th February 2016 | Posted By: G.A.G

തിരുവനന്തപുരം : ചേര്‍ത്തലയിയില്‍ സിപിഎം പ്രവര്‍ത്തകന്‍ ഷിബു വെട്ടേറ്റ് മരിച്ച സംഭവത്തെച്ചൊല്ലി നിയമസഭയില്‍ പ്രതിപക്ഷബഹളം. വിഷയം സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെടുന്ന അടിയന്തരപ്രമേയത്തിനു സ്്പീക്കര്‍ അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന്് ഇറങ്ങിപ്പോയി. കേസില്‍ പോലീസ് യു എ പിഎ ചുമത്താത്തതെന്തുകൊണ്ടെന്ന ചോദ്യമുയര്‍ത്തിയായിരുന്നു പ്രതിപക്ഷം ബഹളമുണ്ടാക്കിയത്. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ പ്രതികളാകുന്ന കേസില്‍ പോലീസ് ഒത്തുകളിക്കുകയാണെന്നും സിപിഎമ്മിനെതിരേ എല്ലായിടത്തും യുഎപിഎ ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും പ്രതിപക്ഷം ആരോപിച്ചു. ചേര്‍ത്തലയിലേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും മയക്കു മരുന്ന് സംഘങ്ങള്‍ക്കെതിരെ പരാതി നല്‍കിയതിനെത്തുടര്‍ന്നുള്ള സംഘര്‍ഷത്തിലാണ് ഷിബു മരിച്ചതെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. തുടര്‍ന്ന് സപീക്കര്‍ അടിയന്തരപ്രമേയത്തിനു അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക