|    Feb 28 Tue, 2017 1:53 am
FLASH NEWS

ചേര്‍ത്തല ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തിന് തുടക്കം

Published : 30th November 2016 | Posted By: SMR

മുഹമ്മ: വര്‍ണാഭമായ സാസംക്കാരിക ഘോഷയാത്രയോടെ ചേര്‍ത്തല ഉപജില്ല സ്‌കൂള്‍ കലോല്‍സവത്തിന് മുഹമ്മയില്‍ തുടക്കമായി. വാദ്യമേളങ്ങളുടെയും നിശ്ചല ദൃശ്യങ്ങളുടെയും അകമ്പടിയോടെ ചീരപ്പന്‍ച്ചിറ മൈതാനിയില്‍ നിന്നാരംഭിച്ച സാംസ്‌കാരിക ഘോഷയാത്രയില്‍ വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷകര്‍ത്താക്കള്‍, ജനപ്രതിനിധികള്‍, കുടുംബശ്രീ അംഗങ്ങള്‍ അണിചേര്‍ന്നു. 83 സ്‌കൂളുകളില്‍ നിന്നായി 5000 പ്രതിഭകള്‍ 300 ഇനങ്ങളില്‍ മാറ്റുരയ്ക്കും. എബി വിലാസം ഹയര്‍ സെക്കന്ററി സ്‌കൂള്‍, എസ് എന്‍ ഓഡിറ്റോറിയം, സിഎംഎസ് എല്‍പി സ്‌കൂള്‍ എന്നിവിടങ്ങളിലെ എട്ടു വേദികളിലാണ് പരിപാടികള്‍ അവതരിപ്പിക്കുക. വൈകീട്ട് നടന്ന സമ്മേളനത്തില്‍ മന്ത്രി പി തിലോത്തമന്‍ മേള ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാല്‍ അധ്യക്ഷത വഹിച്ചു. മുഹമ്മ പഞ്ചായത്ത് പ്രസിഡന്റ് ജെ ജയലാല്‍ മുഖ്യപ്രഭാഷണം നടത്തി. മികച്ച വിദ്യാലയത്തിനുള്ള അവാര്‍ഡ് മതിലകം ലിറ്റില്‍ ഫഌവര്‍ യുപി സ്‌കൂളിന് ജില്ലാ വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി അശോകന്‍ വിതരണം ചെയ്തു. ചേര്‍ത്തല എ ഇ ഒ എം വി സുഭാഷ് കലോല്‍സവ വിശദീകരണം നടത്തി. സിനിമാനടന്‍ ജയന്‍ സന്ദേശം നല്‍കി. എന്‍ ജെ സുനില്‍, കെ കെ മംഗളാനന്ദന്‍, കൊച്ചുത്രേസ്യാ ജെയിംസ്, വി എം സുഗാന്ധി, ടി വി ഉമാവതി, സി ബി ഷാജികുമാര്‍, എസ് ടി റെജി, കെ എസ് ലാലിച്ചന്‍, ടി ജെ അജിത്, കെ ഡി അജിമോന്‍, പി ആര്‍ യേശുദാസ്, പി വി ആന്റണി, കുമാരി ഗായത്രിബിജു സംസാരിച്ചു. പി സജീവ് സ്വാഗതവും വി എസ് വിജയ നന്ദിയും പറഞ്ഞു. വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് സമാപന സമ്മേളനം എ എം ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് വൈസ്പ്രസിഡന്റ് മായാമജു അധ്യക്ഷത വഹിക്കും. ദേവസ്വം പ്രസിഡന്റ് എന്‍ കെ അനിരുദ്ധന്‍ സമ്മാന ദാനം നിര്‍വഹിക്കും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 13 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day