|    Jul 18 Wed, 2018 8:15 pm
FLASH NEWS

ചേര്‍ത്തല, അരൂക്കുറ്റി റോഡ് വീണ്ടും തകര്‍ന്നു

Published : 9th September 2017 | Posted By: fsq

 

പൂച്ചാക്കല്‍: പ്രതിഷേധങ്ങള്‍ക്കൊടുവില്‍ നന്നാക്കിയ ചേര്‍ത്തലഅരൂക്കുറ്റി റോഡ്  വീണ്ടും തകര്‍ന്നു. ഇതോടെ അപകടങ്ങള്‍ പതിവായതിനെ തുടര്‍ന്ന് പ്രതിഷേധം ശക്തമായി. പകലും രാത്രിയും റോഡിലൂടെയുള്ള യാത്ര അപകടങ്ങള്‍ വിളിച്ചുവരുത്തുന്നതാണെന്ന് യാത്രക്കാര്‍ പറയുന്നു. യാത്രക്കാര്‍ക്ക് ദുരിതമായി റോഡുകളെല്ലാം പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്.അരൂര്‍ ബിഎസ്എന്‍എല്‍ മുതലാണ് റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുന്നത്. ഇരുചക്ര വാഹന യാത്രക്കാരാണ് കുഴികളില്‍ വീണ് അപകടത്തില്‍പ്പെടുന്നത്. അപ്രതീക്ഷിതമായ ഗട്ടറില്‍ ചാടി അപകടങ്ങളും സ്ഥിരമായി.മാസങ്ങള്‍ക്ക് മുമ്പ് വാട്ടര്‍ അതോറിട്ടിയുടെ തുക ഉപയോഗിച്ചാണ് റോഡ് താല്‍ക്കാലികമായി  അറ്റകുറ്റപ്പണി നടത്തിയത്. പിന്നീട് ഫണ്ട് പാസാക്കി  റോഡ് നിര്‍മിക്കുമെന്നാണ് ബന്ധപെട്ടവര്‍ പറഞ്ഞിരുന്നത്. വെള്ളം കെട്ടിനിന്ന ഭാഗങ്ങളിലെല്ലാം വാഹനങ്ങള്‍ സഞ്ചരിച്ച് കുഴികള്‍ രൂപംകൊണ്ടു. റോഡിന് മതിയായ വീതിയില്ലാത്തതും അപകടങ്ങള്‍ വര്‍ധിക്കാന്‍ കാരണമായിരിക്കുകയാണ്.ചേര്‍ത്തല-അരൂര്‍,വൈറ്റില,ഇടക്കൊച്ചി,എറണാകുളം എന്നിവിടങ്ങളിലേക്ക്  കെഎസ്ആര്‍ടിസി ബസ്സുകളടക്കം നൂറുകണക്കിന് ബസ്സുകളാണ് ദിനേന ഇതുവഴി സര്‍വീസ് നടത്തുന്നത്.  കൂടാതെ അരൂര്‍ വ്യവസായ മേഖലയിലേക്ക് പോവുന്ന ചെറുതും വലുതുമായ അനേകം വാഹനങ്ങളും ഈ റോഡ് മാര്‍ഗമാണ് പോവുന്നത്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss