|    Jan 19 Thu, 2017 2:15 pm
FLASH NEWS

ചേര്‍ത്തലയില്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനം

Published : 14th October 2016 | Posted By: SMR

ആലപ്പുഴ: ബിജെപി ഹര്‍ത്താലിനിടെ ചേര്‍ത്തലയില്‍ ഹര്‍ത്താലനുകൂലികള്‍ മാധ്യമപ്രവര്‍ത്തകരെ മര്‍ദിച്ചു. ആലപ്പി വിഷന്‍ കാമറാമാന്‍ മനോജ് ആയില്യം, കെഎംസിഎയുടെ കാമറാമാന്‍ ഉന്‍മേഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. നിരത്തിലിറങ്ങിയ വാഹനങ്ങള്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിക്കുന്നതു ചിത്രീകരിക്കുന്നതിനിടെയാണ് ഇവര്‍ക്കെതിരേ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ കാമറകള്‍ തകര്‍ന്നു.
പരിക്കേറ്റ ഇരുവരും ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി. മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെയുണ്ടായ ആക്രമണത്തില്‍ കെയുഡബ്ല്യൂജെ ജില്ലാ കമ്മിറ്റിയും പ്രസ് ക്ലബ്ബും പ്രതിഷേധിച്ചു. കുറ്റക്കാരെ എത്രയുംവേഗം അറസ്റ്റ് ചെയ്യണമെന്ന് പ്രസിഡന്റ് വി എസ് ഉമേഷും സെക്രട്ടറി ജി ഹരികൃഷ്ണനും ആവശ്യപ്പെട്ടു.  ചേര്‍ത്തലയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തടഞ്ഞ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആംബുലന്‍സ് ഡ്രൈവറെ ആക്രമിച്ചു. ഇയാള്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സതേടി.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക