|    Nov 20 Mon, 2017 7:42 am
FLASH NEWS

ചേരാമംഗലം പദ്ധതിക്ക് പുതിയ തടയണ നിര്‍മിക്കണമെന്നാവശ്യം

Published : 12th November 2016 | Posted By: SMR

ആലത്തൂര്‍: നാലുപഞ്ചായത്തുകളിലെ നെല്‍കൃഷിയ്ക്ക് ഉപയോഗിക്കുന്ന ചേരാമംഗലം പദ്ധതിയുടെ ആയക്കെട്ട് പ്രദേശം കൂട്ടണമെന്നാവശ്യം ശക്തമാകുന്നു. ഗായത്രിപുഴയിലൂടെ വരുന്ന വെള്ളം ആറ്റാലയിലുള്ള തടയണയില്‍ സംഭരിച്ച്് അവിടെ നിന്നാണ് കനാലിലൂടെ മേലാര്‍കോട്, എരിമയൂര്‍, ആലത്തൂര്‍, കാവശ്ശേരി പഞ്ചായത്തുകളിലെ നെല്‍കൃഷിയ്ക്ക് ഉപയോഗിക്കുന്നത്. എന്നാല്‍ രണ്ടാം വിള നെല്‍കൃഷിയ്ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന രീതിയിലുള്ള സംഭരണ ശേഷം ഇപ്പോഴത്തെ തടയണയ്ക്കില്ല.ആറ്റാലക്കടവില്‍ പുതിയ പാലം വന്നതോടെ നിലവിലെ തടയണയ്ക്ക് പകരം കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയുന്ന തടയണ നിര്‍മിക്കണമെന്നാണ് ആവശ്യമുയരുന്നത്. നിലവിലെ പാലത്തിനു സമീപത്തായി തണയണ കെട്ടുകയാണെങ്കില്‍ ആയക്കെട്ട് ഭാഗത്ത് കൂടുതല്‍ വെള്ളം സംഭരിക്കാന്‍ കഴിയും. കൂടാതെ പുഴയരികിലെ കൈ യേറ്റങ്ങളും തടയാനാകും. പല്ലശ്ശന കനാലിലൂടെ മലമ്പുഴ വെള്ളവും ഈ തടയണയിലെത്തിക്കാന്‍ കഴിയും. നിലവിലെ തടയണയ്ക്ക് പകരം പുതിയ തടയണ നിര്‍മ്മിക്കാന്‍ എം.പി, എം.എല്‍.എ. ഫണ്ടുകള്‍ അനുവദിക്കുകയാണെങ്കില്‍ നാലുപഞ്ചായത്തുകളിലെ ഹെക്ടര്‍ കണക്കിന് രണ്ടാം വിള നെല്‍കൃഷിയ്ക്കും, ഗായത്രിപുഴയില്‍ ജലസമൃദ്ധിക്കും വഴിയൊരുക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക