|    Jul 18 Wed, 2018 1:11 am
FLASH NEWS

ചേനോളി – ഹെല്‍ത്ത് സെന്റര്‍ റോഡ് തകര്‍ന്നു; യാത്ര ദുസ്സഹം

Published : 20th September 2017 | Posted By: fsq

 

പേരാമ്പ്ര: പേരാമ്പ്രയില്‍ നിന്ന് ചേനോളി – ഹെല്‍ത്ത് സെന്റര്‍ – നൊച്ചാട്, ചാത്തോത്ത് താഴ ഭാഗത്തേക്കുള്ള പ്രധാനറോഡ് പാടെ തകര്‍ന്നു. പേരാമ്പ്ര പട്ടണത്തിന്റെ ഹൃദയഭാഗത്ത് നിന്നാരംഭിച്ച് എക്കാട്ടൂര്‍, കാവുന്തറ, പള്ളിയത്ത് കുനി ഭാഗങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡാണിത്. പേരാമ്പ്രയില്‍ നിന്ന് നൊച്ചാട് ചാത്തോത്ത് താഴ വരെയുള്ള ഭാഗങ്ങളില്‍ മാസങ്ങളായി കുണ്ടും കുഴിയും രൂപപ്പെട്ട് വാഹനങ്ങള്‍ക്കും കാല്‍നടക്കുപോലും പ്രയാസം നേരിടുവാന്‍ തുടങ്ങിയിട്ട്.പേരാമ്പ്ര, നൊച്ചാട്, നടുവണ്ണൂര്‍, അരിക്കുളം പഞ്ചായത്തുകളിലുടെ കടന്നുപോകുന്ന റോഡില്‍ ഒരു ജനകീയ സര്‍വ്വീസ് ഉള്‍പ്പെടെ രണ്ട് ബസുകള്‍ ഓടുന്നുണ്ട്. നേരത്തെ ജീപ്പ് സര്‍വീസ് ഉണ്ടായിരുന്നുവെങ്കിലും റോഡിന്റെ ശോചനീയവസ്ഥയും സര്‍വ്വീസ് നഷ്ടവും കാരണം ഇപ്പോള്‍ ഓടാറില്ല. പേരാമ്പ്രയില്‍ നിന്നും ഹെല്‍ത്ത് സെന്റര്‍ – ചാത്തോത്ത് താഴ അങ്ങാടി വരെ ആറ് കിലോമീറ്ററോളം ദൈര്‍ഷ്യമുള്ള റോഡിന്റെ റീ ടാറിംഗ് പ്രവൃത്തി രണ്ട് വര്‍ഷത്തിനിടെയാണ് പൂര്‍ത്തിയാക്കിയത്. എന്നാല്‍ പല ഭാഗങ്ങളും പണി കഴിഞ്ഞയുടനെ തന്നെ തകര്‍ന്നിരുന്നു. പ്രദേശത്തുകാര്‍ക്ക് പേരാമ്പ്രയുമായി ബന്ധപ്പെടാന്‍ ഓട്ടോറിക്ഷകളാണ് പ്രധാന ആശ്രയം.നിലവില്‍ റോഡ് പാടെ തകര്‍ന്നതോടെ ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ മടിക്കുകയാണ്. ഇത്തവണത്തെ മഴ കൂടിയായതോടെ തകര്‍ന്ന റോഡിന്റെ കുഴികള്‍ വലുതാണി വെള്ളം കെട്ടി നില്‍ക്കാനുംയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പ്രയാസവും സൃഷ്ടിക്കുന്നു. ജില്ലയിലെ കിടത്തിചികിത്സയുള്ള ജില്ലാ ആയുര്‍വേദാശുപത്രി പ്രവര്‍ത്തിക്കുന്നത് ഹെല്‍ത്ത് സെന്ററിലാണ്. ചേനോളി ജുമാ മസ്ജിദ്, നൊച്ചാട് ജുമാ മസ്ജിദ്, ചാത്തോത്ത് താഴ സുന്നി മസ്ജിദ് സ്ഥിതി ചെയ്യുന്നത് പ്രസ്തുത റോഡിന്റെ ഓരത്താണ്. ചേനോളി എഎംഎല്‍പി സ്‌കൂള്‍, കണ്ണമ്പത്ത് എല്‍പി സ്‌ക്കൂള്‍, ചേനോളി എല്‍പി സ്‌കൂള്‍ എന്നീ വിദ്യാലയങ്ങളും മദ്രസയും കണ്ണമ്പത്ത്, ചേനോളി പാറ, സെന്റര്‍ മുക്ക്, നൊച്ചാട് അംഗന്‍വാടികളും സ്ഥിതി ചെയ്യുന്നത് പ്രസ്തുത റോഡിന്റെ ഭാഗങ്ങളിലാണ്.പ്രധാനപ്പെട്ട രണ്ട് ക്ഷേത്രങ്ങളും പ്രസ്തുത റോഡിന്റെ ഭാഗത്താണ്. പേരാമ്പ്ര പട്ടണത്തില്‍ ഗതാഗത തടസം നേരിടുമ്പോള്‍ കോഴിക്കോട് ഭാഗത്തേക്കുളള വാഹനങ്ങള്‍ കടത്തിവിടുന്നതും പ്രധാനമായും ഈ റോഡിലൂടെയാണ്.കളോളിപ്പൊയില്‍, ചേനോളി, പളളിത്താഴ, കനാല്‍ ജംഗ്ഷനിലൊക്കെ റോഡ് പാടെ തകര്‍ന്ന നിലയിലാണ്. രാത്രി സമയങ്ങളില്‍ ഓടാന്‍ മടിക്കുന്ന ഓട്ടോകള്‍ പകലും സര്‍വീസ് നടത്താന്‍ കഴിയില്ലെന്ന് പറയുന്നു.റോഡിന്റെ ഇരുഭാഗത്തു വീതി കൂട്ടി നവീകരിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ഈ വര്‍ഷത്തെ മഴക്ക് മുമ്പേ തുടങ്ങിയതാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss