|    Jan 23 Mon, 2017 8:26 pm
FLASH NEWS

ചെളിയും അവശിഷ്ടങ്ങളും പൊതുവഴിയില്‍; പുറത്തിറങ്ങാനാവാതെ 5 കുടുംബങ്ങള്‍

Published : 20th October 2016 | Posted By: SMR

പള്ളുരുത്തി: പഷ്ണിത്തോട് ശുചീകരിച്ച് സഞ്ചാരയോഗ്യമാക്കുന്നതിന്റെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചപ്പോള്‍ ദുരിതത്തിലായത് അഞ്ചു കുടുംബങ്ങള്‍. പഷ്ണിത്തോട് പാലത്തിന് വടക്കുവശം താമസിക്കുന്ന പനക്കത്തറ വീട്ടില്‍ ജോസഫ്, ലൂവീസ്, ജയിംസ്, ജോയി, സേവ്യര്‍ എന്നിവരുടെ വീടുകളിലേക്ക് വരുന്ന പ്രധാന വഴിയില്‍ പഷ്ണിത്തോട്ടിലെ ചെളിയും അവശിഷ്ടങ്ങളും നിക്ഷേപിക്കുകയായിരുന്നു. ഇവിടുത്തെ അഞ്ചു കുടുംബങ്ങളിലുള്ള സ്ത്രീകളും കുട്ടികളും ഉള്‍പെടെയുള്ളവര്‍ രണ്ടു ദിവസമായി പുറത്തേക്കു ഇറങ്ങാന്‍ കഴിയാത്ത സാഹചര്യത്തിലാണ്. വീട്ടിലെ പുരുഷന്‍മാര്‍ സമീപത്തെ മതില്‍ ചാടിക്കടന്നാണ് പുറത്തേക്ക് പോവുന്നത് കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോവാനും കഴിയാത്ത സാഹചര്യമായി. കായലില്‍നിന്ന് ജെസിബി ഉപയോഗിച്ചാണ് ചെളി നീക്കംചെയ്തുകൊണ്ടിരിക്കുന്നത്. തോട്ടില്‍നിന്നും എടുത്ത് കരയില്‍ നിക്ഷേപിക്കുന്ന ചെളിയും അവശിഷ്ടങ്ങളും മറ്റൊരിടത്തേക്ക് അതാതു ദിവസം മാറ്റുമെന്ന് കരാറുകാര്‍ ഉറപ്പുനല്‍കിയിരുന്നുവെങ്കിലും ഇത് ലംഘിക്കപ്പെടുകയായിരുന്നു. കാലങ്ങളായി ചെളി നിറഞ്ഞ് നീരൊഴുക്കുനിലച്ച പഷ്ണിത്തോട് കേന്ദ്ര സര്‍ക്കാരിന്റെ അമൃത് നഗരം പദ്ധതിയില്‍ ഉള്‍പെടുത്തിയാണ് നിര്‍മാണം ആരംഭിച്ചത്. കൊച്ചി നഗരസഭയുടെ നിയന്ത്രണത്തില്‍ ആരംഭിച്ച പ്രവര്‍ത്തനങ്ങള്‍ കരാറുകാരുമായുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക