|    Nov 13 Tue, 2018 11:27 pm
FLASH NEWS

ചെളിക്കുളമായി നൂറേക്കര്‍ തെക്കേകുരിശുമല കോളനി റോഡ്

Published : 29th August 2016 | Posted By: SMR

കട്ടപ്പന: ശക്തമായ മഴയത്ത് ചെളിക്കുണ്ടായി മാറിയിരിക്കുകയാണ് പാമ്പാടുംപാറ -നൂറേക്കര്‍ തെക്കേകുരിശുമല കോളനി റോഡ്. ഇരുന്നൂറിലധികം കുടുംബങ്ങള്‍ താമസിക്കുന്ന ഈ റോഡ് തകര്‍ന്നിട്ട് നാളുകളായെങ്കിലും ശോചനീയാവസ്ഥ പരിഹരിക്കാന്‍ പഞ്ചായത്തോ ജനപ്രതിനിധികളോ താത്പര്യം കാണിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു.
മുമ്പ് പഞ്ചായത്തിലും ജില്ലാപഞ്ചായത്തിലും റോഡ് കോണ്‍ക്രീറ്റ് ചെയ്യാനായി അപേക്ഷ നല്‍കിയിരുന്നെങ്കിലും തുടര്‍ നടപടികളുണ്ടായില്ല.
എംഎല്‍എ ഫണ്ടില്‍ നിന്ന് കോണ്‍ക്രീറ്റ് ചെയ്യാന്‍ തുക ലഭിക്കും എന്നുറപ്പ് കിട്ടിയതിനാല്‍ റോഡിന് വീതിയും കൂട്ടി.എന്നാല്‍ വീതി കൂട്ടിയതിന് ശേഷവും നടപടികളുണ്ടായില്ല. റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കില്‍ പാമ്പാടുംപാറ പഞ്ചായത്ത് ഓഫിസ് ഉപരോധം ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് തയ്യാറെടുക്കുകയാണ് പ്രദേശവാസികള്‍.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss