|    Sep 21 Fri, 2018 6:09 pm
FLASH NEWS
Home   >  Todays Paper  >  page 11  >  

ചെല്‍സി- ഹള്‍സിറ്റി മല്‍സരം ഇന്ന്

Published : 22nd January 2017 | Posted By: fsq

 

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 22ാം റൗണ്ടില്‍ കരുത്തന്മാരായ ചെല്‍സി ഇന്ന് സ്വന്തം തട്ടകത്തില്‍ ഹള്‍സിറ്റിക്കെതിരേ ബൂട്ടണിയും. ചെല്‍സിയുടെ ഹോംഗ്രൗണ്ടായ സ്റ്റാംഫോര്‍ഡ് സ്‌റ്റേഡിയത്തില്‍ ഹള്‍സിറ്റിക്ക് ജയസാധ്യത കുറവാണ്. 21 മല്‍സരത്തില്‍ നിന്ന് 52 പോയിന്റുമായി ഒന്നാമതുള്ള ചെല്‍സിക്കെതിരേ പോരിനെത്തുന്ന ഹള്‍സിറ്റി 21 മല്‍സരത്തില്‍ നിന്ന് 16 പോയിന്റുമായി 18ാമതാണ്. സന്ദര്‍ശകരായി എത്തുന്ന ഹള്‍സിറ്റി എവേ മാച്ചുകളില്‍ തുടര്‍ച്ചയായി പരാജയപ്പെടുകയാണെന്നതും ജയസാധ്യത കുറയ്ക്കുന്നു. കരുത്തന്മാരായി ഒന്നാംസ്ഥാനത്ത് തുടരുന്ന ചെല്‍സിയെ മറികടക്കാന്‍ ഹള്‍സിറ്റി നന്നായി വിയര്‍പ്പൊഴുക്കേണ്ടി വരും. പ്രീമിയര്‍ ലീഗില്‍ അവസാന മല്‍സരത്തില്‍ ലെസ്റ്റര്‍ സിറ്റിയെ പരാജയപ്പെടുത്തിയ ചെല്‍സി (3-0) അതിനു മുമ്പ് ടോട്ടനത്തോട് തോറ്റ ശേഷം എഫ്എ കപ്പില്‍ പീറ്റര്‍ബ്രോയ്‌ക്കെതിരേ 4-1ന്റെ തകര്‍പ്പന്‍ ജയം നേടി ഫോമില്‍ തിരിച്ചെത്തിയിരുന്നു. അതേസമയം, ഇഎഫ്എല്‍ കപ്പ് ചാംപ്യന്‍ഷിപ്പില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനോട് 2-0ന് തോല്‍വി രുചിച്ച ഹള്‍സിറ്റി കഴിഞ്ഞയാഴ്ച പ്രീമിയര്‍ ലീഗില്‍ ബേണ്‍മൗത്തിനെതിരേ 3-1ന്റെ വിജയം സ്വന്തമാക്കി. മുഖാമുഖം പോരിട്ട അവസാന അഞ്ചു കളികളിലും ജയം ചെല്‍സിക്കൊപ്പമായിരുന്നു എന്നതും ഹള്‍സിറ്റിയുടെ സാധ്യത കുറയ്ക്കുന്നു. മിന്നുംതാരമായ ഡിയാഗോ കോസ്റ്റ ചെല്‍സി നിരയെ ശക്തിപ്പെടുത്തുമ്പോള്‍ പകരം വെക്കാന്‍ ഹള്‍സിറ്റിക്ക് ആളില്ല. അതേസമയം, നട്ടെല്ല് വേദനയെ തുടര്‍ന്ന് ഡിയാഗോ കോസ്റ്റ ഇന്നിറങ്ങില്ലെന്നും റിപോര്‍ട്ടുകളുണ്ട്. കോസ്റ്റ പരിശീലന നിരയില്‍ ഉണ്ടെങ്കിലും അദ്ദേഹത്തെ കളിക്കളത്തിലിറക്കുമോയെന്ന കാര്യം കോച്ച് അന്റോണിയോ കോണ്ടി വ്യക്തമാക്കിയിട്ടില്ല.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss