|    Jan 18 Wed, 2017 3:50 pm
FLASH NEWS

ചെല്‍സി- മിലാന്‍ അങ്കം ഇന്ന്

Published : 4th August 2016 | Posted By: SMR

ന്യൂജഴ്‌സി: പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ഇന്റര്‍നാഷനല്‍ ചാംപ്യന്‍സ് കപ്പില്‍ ഇന്ന് ഗ്ലാമര്‍ പോരാട്ടങ്ങള്‍. ഇന്ന് നടക്കുന്ന ആദ്യ മല്‍സരത്തില്‍ സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡ് ജര്‍മന്‍ അതികായന്‍മാരായ ബയേണ്‍ മ്യൂണിക്കിനെയും രണ്ടാമങ്കത്തില്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് മുന്‍ ജേതാക്കളായ ചെല്‍സി ഇറ്റാലിയന്‍ ഗ്ലാമര്‍ ക്ലബ്ബായ എസി മിലാനെയും എതിരിടും.
ടൂര്‍ണമെന്റില്‍ ബയേണ്‍, റയല്‍, ചെല്‍സി, മിലാന്‍ ടീമുകളുടെ മൂന്നാം മല്‍സരമാണ് ഇന്നത്തേത്. രണ്ടു മല്‍സരങ്ങളില്‍ ഓരോ ജയവും സമനിലയും നേടിയ ബയേണ്‍ നാല് പോയിന്റോടെ പട്ടികയില്‍ രണ്ടാംസ്ഥാനത്താണ്. ഇത്രയും കളികളില്‍ നിന്ന് ഓരോ ജയ വും തോല്‍വിയും ഉള്‍പ്പെടെ മൂന്നു പോയിന്റുമായി ആറാം സ്ഥാനത്താണ് റയല്‍.
രണ്ട് മല്‍സരങ്ങളില്‍ നിന്ന് ഓരോ ജയവും തോല്‍വിയും ഉ ള്‍പ്പെടെ അഞ്ചാംസ്ഥാനത്താണ് ചെല്‍സി. ഇത്രയും കളികളില്‍  രണ്ട് പോയിന്റുമായി ഏഴാമതാണ് മിലാന്‍.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 40 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക