|    Jan 20 Fri, 2017 12:52 am
FLASH NEWS

ചെല്‍സി മാനിങ് ആത്മഹത്യക്കു ശ്രമിച്ചു

Published : 13th July 2016 | Posted By: SMR

ന്യൂയോര്‍ക്ക്: തടവില്‍ കഴിയുന്ന യുഎസ് വിസില്‍ ബ്ലോവര്‍ ചെല്‍സി മാനിങ്(28) ആത്മഹത്യക്കു ശ്രമിച്ചു. കഴിഞ്ഞ ആഴ്ചയായിരുന്നു ആത്മഹത്യാശ്രമമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ അറിയിച്ചു. യുഎസ് സൈന്യത്തില്‍ പ്രവര്‍ത്തിക്കവെ ഇറാഖ് അധിനിവേശം സംബന്ധിച്ച ഏഴു ലക്ഷത്തോളം വരുന്ന രഹസ്യരേഖകള്‍ വിക്കിലീക്‌സ് വഴി പുറത്തുവിടാന്‍ സഹായിച്ചതിന് 2013ലാണ് ഭിന്നശേഷിക്കാരനായ മാനിങിനെ കോടതി 35 വര്‍ഷത്തെ തടവിനു ശിക്ഷിച്ചത്.
മാനിങ്ങിന്റെ ആത്മഹത്യാശ്രമം പരാജയപ്പെട്ടതായും ജയിലധികൃതരുടെ ശക്തമായ നിരീക്ഷണത്തിലാണ് മാനിങ് കഴിയുന്നതെന്നും അഭിഭാഷകര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ആശുപത്രിയില്‍ കഴിയുന്ന മാനിങ്ങിന്റെ ആരോഗ്യസംബന്ധമായ വിവരങ്ങള്‍ സമ്മതമില്ലാതെ മാധ്യമങ്ങള്‍ക്കു നല്‍കിയതിലൂടെ അവരുടെ സ്വകാര്യത സര്‍ക്കാര്‍ ലംഘിക്കുകയാണെന്നും പ്രസ്താവനയില്‍ ആരോപിക്കുന്നു. മാനിങ് അപകടനില തരണം ചെയ്തതായും അഭിഭാഷകര്‍ അറിയിച്ചു. സൈന്യത്തില്‍ ജോലി ചെയ്യവെ ബ്രാഡ്‌ലി മാനിങ് എന്നറിയപ്പെട്ടിരുന്ന ചെല്‍സി പിന്നീട് പുതിയ പേര് സ്വീകരിക്കുകയായിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 56 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക