|    Feb 18 Sun, 2018 1:12 am
FLASH NEWS
Home   >  Sports  >  Football  >  

ചെല്‍സി ആരാധകരേ…നിങ്ങളുടെ സൂപ്പര്‍ സ്റ്റാര്‍ ഡിയേഗോ കോസ്റ്റ ചെല്‍സി വിടുന്നു.. എങ്ങോട്ടെന്നല്ലേ..?

Published : 4th May 2017 | Posted By: ev sports


ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയല്‍ ലീഗില്‍ വിജയക്കുതിപ്പ് തുടരുന്ന ചെല്‍സി ടീമിലെ സൂപ്പര്‍ താരം ഡിയേഗോ കോസ്റ്റ് ഈ സീസണ് ശേഷം ചെല്‍സി വിടുന്നതായി റിപ്പോര്‍ട്ടുകള്‍. അടുത്ത സീസണില്‍ ചൈനീസ് സൂപ്പര്‍ ലീഗ് ക്ലബ് ടിയാന്‍ജിയാന്‍ ക്വാന്‍ജിയാന്‍ ക്ലബുമായി കളിക്കാന്‍ കരാറിലൊപ്പിട്ടു എന്നാണ് വിവരങ്ങളുള്ളത്. കോസ്റ്റയുടെ മാനേജര്‍ ജോര്‍ജ് മെന്‍ഡിസും ചൈനീസ് ക്ലബ് സംഘങ്ങളും തമ്മില്‍ കഴിഞ്ഞ ദിവസം ലണ്ടനില്‍ വെച്ച് നടത്തിയ കൂടിക്കാഴ്ച  കോസ്റ്റയുടെ കൂടുമാറ്റത്തെ ബലപ്പെടുത്തുന്നു. കോസ്റ്റയ്ക്ക് ഒരാഴ്ചത്തേക്ക് 6 ലക്ഷം പൗണ്ട്(ഇന്ത്യന്‍ രൂപ ഏകദേശം 4,96,27,879) നല്‍കുമെന്നാണ് വിവരം. അതേ സമയം കോസ്റ്റ ഇതിനോട് പ്രതികരിച്ചിട്ടില്ല. ചെല്‍സിക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കുന്ന കോസ്റ്റയെ ചെല്‍സിയില്‍ തന്നെ നിലനിര്‍ത്താനുള്ള ശ്രമം ചെല്‍സി മാനേജ്‌മെന്റ് നടത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. അതേ സമയം കോസ്റ്റയുടെ ചൈനീസ് ടീമിലേക്കുള്ള ചേക്കേറാനുള്ള നീക്കം മുന്നില്‍ കണ്ട് എവര്‍ട്ടന്റെ റോമലു ലുക്കാക്കു, റയല്‍ മാഡ്രിഡിന്റെ അല്‍വാരോ മൊറാറ്റ എന്നീ താരങ്ങളെ ചെല്‍സിയിലേക്കെത്തിക്കാനുള്ള ശ്രമം നടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss