|    Aug 21 Tue, 2018 7:20 am
FLASH NEWS
Home   >  Sports  >  Football  >  

ചെല്‍സിക്ക് വീണ്ടും ഷൂട്ടൗട്ട് ഭാഗ്യം

Published : 8th August 2018 | Posted By: jaleel mv

ലണ്ടന്‍: ഇന്റര്‍നാഷണല്‍ ചാംപ്യന്‍സ് കപ്പില്‍ ഒളിംപിക് ലിയോണിനെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി ഇംഗ്ലീഷ് ക്ലബ് വീര്യന്‍മാരായ ചെല്‍സി
ചെല്‍സിയുടെ മൈതാനമായ സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന മല്‍സരത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകളും ഗോള്‍രഹിത സമനില പാലിച്ചതോടെയാണ് മല്‍സരം ഷൂട്ടൗട്ടിലേക്ക് നീണ്ടത്. ഷൂട്ടൗട്ടിലെ ആദ്യ നാല് കിക്കുകളും ഇരു ടീമുകളും ലക്ഷ്യത്തിലെത്തിച്ചു. ചെല്‍സിക്കായി ജോര്‍ഗീഞ്ഞോയും ബാര്‍ക്ലേയും മാര്‍ക്കോസ് അലോന്‍സോയും ആസ്പിലിക്യൂട്ടയും ലക്ഷ്യം കണ്ടപ്പോള്‍ ലിയോണ്‍ നിരയില്‍ ഫെറി, മാഴ്‌സെലോ, അമിനെ ഗൗറി, ടെറ്റെ എന്നിവരും കിക്ക് വലയിലെത്തിച്ചതോടെ അവസാന കിക്ക് ഇരുടീമിനും നിര്‍ണായകമായി. എന്നാല്‍ ലിയോണിന്റെ പാപെ ഡയോപ് എടുത്ത അഞ്ചാം കിക്ക് ചെല്‍സിയുടെ 38കാരനായ ഗോളി റോബര്‍ട്ട് ഗ്രീന്‍ തടുത്തിട്ടതോടെ ചെല്‍സിയുടെ ലക്ഷ്യം കണ്ടെത്താനായി കോച്ച് മൗറീഷിയോ സാറി ചുമതലപ്പെടുത്തിയത് സൂപ്പര്‍ താരം ഈഡന്‍ ഹസാര്‍ഡിനെ. ഹസാര്‍ഡിന് പിഴച്ചില്ല. പന്ത് വലയിലെത്തിച്ച് മല്‍സരം ചെല്‍സിക്ക് സമ്മാനിച്ചു. ചാംപ്യന്‍സ് കപ്പില്‍ നടന്ന ചെല്‍സിയുടെ രണ്ട് മല്‍സരവും പെനല്‍റ്റി ഷൂട്ടൗട്ടിലാണ് കലാശിച്ചത്. ആദ്യ മല്‍സരത്തില്‍ പെനല്‍റ്റി ഷൂട്ടൗട്ടിന്റെ പിന്‍ബലത്തില്‍ ചെല്‍സി ഇന്റര്‍ മിലാനെ 2-1ന് പരാജയപ്പെടുത്തിയപ്പോള്‍ ആഴ്‌സനലിനെതിരായ രണ്ടാം മല്‍സരവും പെനല്‍റ്റിയില്‍ അവസാനിച്ചെങ്കിലും ഇതേ മാര്‍ജിനില്‍ പരാജയപ്പെടാനായിരുന്നു വിധി. ഇതോടെ ചാംപ്യന്‍സ് കപ്പില്‍ ചെല്‍സിയുടെ മല്‍സരങ്ങള്‍ അവസാനിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss