|    May 22 Tue, 2018 9:37 pm
FLASH NEWS

ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷം; തീരദേശവാസികള്‍ ആശങ്കയില്‍

Published : 30th June 2017 | Posted By: fsq

 

പള്ളുരുത്തി: ചെല്ലാനം മേഖലയില്‍ വ്യാഴാഴ്ചയും രൂക്ഷമായ കടല്‍ കയറ്റമാണ് നടന്നത്. വീടുകളിലേക്ക് കടല്‍ വെള്ളം ഇരച്ചുകയറിയതോടെ കുട്ടികളേയും കൈയ്യിലെടുത്ത് വീട്ടമ്മമാര്‍ പുറത്തേക്കോടി. വീട്ടിനുള്ളിലേക്ക് കയറിയ വെള്ളം മറുഭാഗത്തേക്ക് ഇറങ്ങിയതോടെ പാത്രങ്ങള്‍ ഒലിച്ചുപോയി. ഉച്ചയോടെയാണ് കടല്‍കയറ്റം രൂക്ഷമായത്. കമ്പനിപടി, ബസാര്‍, ഗൊണ്ടുപറമ്പ്, വേളാങ്കണ്ണി തെക്ക്, ഗണപതിക്കാട്, ആലുങ്കല്‍ കടപ്പുറം എന്നീ മേഖലകളിലാണ് കൂടുതല്‍ കടല്‍കയറ്റം ഉണ്ടായത്. മൂന്നോളം വീടുകള്‍ ഭാഗീകമായി തകര്‍ന്നിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തകര്‍ന്ന വീട് ഇക്കുറി പഞ്ചായത്തിന്റെ സഹായത്തോടെ നിര്‍മിച്ച വീടും ഇക്കൂട്ടത്തിലുണ്ട്.കടല്‍ഭിത്തികള്‍ തകര്‍ന്നതും താഴോട്ട് ഇരുന്നതുമായ മേഖലയിലാണ് കൂടുതല്‍ വെള്ളം അടിച്ചു കയറിയത്. ശക്തമായ തിരയടിയേറ്റ് കടല്‍ഭിത്തിയുടെ ചെറിയ കല്ലുകള്‍ അടര്‍ന്നു വീണിട്ടുണ്ട്. ചെറിയ കല്ലുകള്‍ ശക്തമായ തിരയടിയേറ്റ് ഇളകി വീണ് കടല്‍ഭിത്തി തകരുകയാണ്. എല്ലാ വര്‍ഷവും കടല്‍ഭിത്തി ബലപ്പെടുത്തുന്ന നടപടികള്‍ ഉണ്ടാവാറുണ്ടെങ്കിലും ഇക്കുറി അതും ഉണ്ടായില്ല. തല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ സ്ഥാപിച്ച മണല്‍ വാടകള്‍ വരെ തകര്‍ത്താണ് വീടുകളിലേക്ക് വെള്ളം കയറുന്നത്. ദുരിതാശ്വാസ നടപടികള്‍ നീളുന്നതും തീരവാസികളെ കഷ്ടത്തിലാക്കുകയാണ്.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss