|    Mar 24 Fri, 2017 1:53 am
FLASH NEWS

ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷം: അമ്പതോളം വീടുകളില്‍ വെള്ളം കയറി

Published : 2nd July 2016 | Posted By: SMR

പള്ളുരുത്തി: ചെല്ലാനത്ത് കടല്‍കയറ്റം രൂക്ഷമാവുന്നു. കണ്ടകടവ്, ചാളക്കടവ് എന്നീ മേഖലകളില്‍ കടല്‍ വെള്ളം ഇരച്ചുകയറി. മൂന്ന് മീറ്ററോളം ഉയരത്തില്‍ കെട്ടിയ കടല്‍ഭിത്തിക്ക് മുകളിലൂടെയാണ് വീടുകളിലേക്ക് കയറുന്നത്. അഞ്ച് മീറ്ററോളം പൊക്കത്തിലാണ് തീരത്തിന് സമീപം തിരമാലകള്‍ ഉയരുന്നത്.
രാത്രി കാലങ്ങളില്‍ ഭീതിയോടെ കുഞ്ഞുങ്ങളെ നെഞ്ചോടു ചേര്‍ത്ത് ഉറങ്ങാതെ കഴിയുകയാണെന്നാണ് വീട്ടമ്മമാര്‍ പറയുന്നത്.
ഓരോ ഭരണാധികാരികളും പ്രഖ്യാപനങ്ങള്‍ നടത്തി പോവുന്നതല്ലാതെ തങ്ങളുടെ ജീവിത സുരക്ഷയ്ക്ക് നടപടി സ്വീകരിക്കുന്നില്ലായെന്നാണ് ഇവര്‍ പരാതി പെടുന്നത്. ചെല്ലാനം മുതല്‍ ഫോര്‍ട്ടുകൊച്ചി വരെ പുലിമുട്ടുകള്‍ സ്ഥാപിക്കണമെന്ന ആവശ്യം ഉന്നയിച്ച് പതിറ്റാണ്ടുകളായി തീരദേശവാസികള്‍ ഒട്ടേറെ സമരങ്ങള്‍ നടത്തിയെങ്കിലും ഇതുവരെ പരിഹാരം കാണുവാനായിട്ടല്ല. ഓരോ വര്‍ഷം ചെല്ലുംന്തോറും കടല്‍ഭിത്തിയുടെ ഉയരവും കുറഞ്ഞു വരികയാണ്. കരാര്‍ പ്രകാരമുള്ള വലിയ കല്ലുകള്‍ക്ക് പകരം ചെറിയ കല്ലുകള്‍ നാട്ടിയ കടല്‍ഭിത്തികളാവട്ടെ ഇടിഞ്ഞു വീണിരിക്കുകയാണ്.

(Visited 21 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക