|    Mar 25 Sat, 2017 9:42 am
FLASH NEWS

ചെലവൂര്‍ വേണുവിനു ലഭിച്ചത് വൈകിവന്ന ആദരവ്: മേയര്‍

Published : 22nd July 2016 | Posted By: SMR

കോഴിക്കോട്: ജീവിതത്തിന്റെ സുവര്‍ണകാലമത്രയും ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനും സാംസ്‌കാരിക ലോകത്തിനും സമര്‍പ്പിച്ച ചെലവൂര്‍ വേണുവിന് വൈകി എത്തിയ ആദരവാണ് എഫ്എഫ്‌സി കേരള ഘടകം പ്രസിഡന്റ സ്ഥാനമെന്ന് കോര്‍പറേഷന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെ ഫിലിം സൊസൈറ്റികളുടെ കേന്ദ്രസംഘടനയായ ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതില്‍ കോഴിക്കോടിന്റെ ആദരം അര്‍പ്പിച്ച് ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയര്‍. ഈ അംഗീകാരം എന്നോ കിട്ടേണ്ടതായിരുന്നു. ഫിലിം സൊസൈറ്റി പ്രസ്ഥാനത്തിനു നഗരത്തില്‍ ആവശ്യമായ സഹായസഹകരണങ്ങള്‍ നഗരസഭയുടെ ഭാഗത്തുനിന്നുണ്ടാവുമെന്ന് മേയര്‍ അറിയിച്ചു.
അശ്വനി ഫിലിം സൊസൈറ്റി സെക്രട്ടറി കോയ മുഹമ്മദ് അധ്യക്ഷത വഹിച്ചു.ഭാസി മലാപ്പറമ്പ്, സിദ്ധാര്‍ഥന്‍ പരുത്തിക്കാട്, കമാല്‍ വരദൂര്‍, പി എം വി പണിക്കര്‍, അഡ്വ. എം രാജന്‍, വില്‍സന്‍ സാമുവല്‍, കെ ജെ തോമസ്, എ വി ഫര്‍ദിസ് സംസാരിച്ചു. അശ്വനി ഫിലിം സൊസൈറ്റി, ബാങ്ക്‌മെന്‍സ് ഫിലിം സൊസൈറ്റി, പ്രസ് ക്ലബ്ബ് ഫിലിം സൊസൈറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു ചടങ്ങ്.

(Visited 24 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക