|    Oct 22 Sun, 2017 11:06 pm
FLASH NEWS

ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അനുസ്മരണ സമ്മേളനം സമാപിച്ചു

Published : 25th February 2016 | Posted By: SMR

കോഴിക്കോട്: വൈജ്ഞാനിക രംഗത്ത് ഉയരങ്ങള്‍ പ്രാപിച്ച പണ്ഡിതന്മാര്‍ സൂര്യസമാനമായ ദൗത്യമാണ് ലോകത്ത് നിര്‍വഹിച്ചുകൊണ്ടിരിക്കുന്നതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
എസ്‌കെഎസ്എസ്എഫ് സംസ്ഥാന കമ്മറ്റി കോഴിക്കോട്ട് സംഘടിപ്പിച്ച ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ല്യാര്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയര്‍ന്ന വിജ്ഞാനം നേടിയപ്പോഴും വിനയാന്വിതനും സാത്വികനുമായി ജീവിച്ചുവെന്നതാണ് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ മാതൃകാ ജീവിതത്തെ ഇത്രയേറെ സമ്പന്നമാക്കുന്നത്-തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.
കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അധ്യക്ഷത വഹിച്ചു.
ഖാസി സയ്യിദ് അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, എം ടി അബ്ദുല്ല മുസ്‌ലിയാര്‍,അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, കെ പി എ മജീദ്, പി കെ മുഹമ്മദ്, ഉമര്‍ ഫൈസി മുക്കം, എ വി അബ്ദുറഹ്മാന്‍ മുസ്‌ലിയാര്‍, എം എ റസാഖ് മാസ്റ്റര്‍, കെ പി കുഞ്ഞിമൂസ, ആര്‍ വി കുട്ടിഹസന്‍ ദാരിമി, മുസ്തഫ മുണ്ടുപാറ, അബ്ദുല്‍ ബാരി ബാഖവി, നാസര്‍ ഫൈസി കൂടത്തായ്, ഓണംപിള്ളി മുഹമ്മദ് ഫൈസി സംസാരിച്ചു.
എഞ്ചിനീയര്‍ മാമുക്കോയ ഹാജി, കെ പി കോയ, അബ്ദുറഹീം ചുഴലി, മുസ്തഫ അഷ്‌റഫി കക്കുപ്പടി, പി എം റഫീഖ് അഹ്മദ്, ഇബ്രാഹീം ഫൈസി പേരാല്‍, ഹാരിസ് ബാഖവി കംബ്ലക്കാട്, ടി പി സുബൈര്‍ മാസ്റ്റര്‍, ഒ പി എം അഷ്‌റഫ്, ഹബീബ് ഫൈസി കോട്ടോപ്പാടം, മുജീബ് ഫൈസി പൂലോട്, ജന.സെക്രട്ടറി സത്താര്‍ പന്തലൂര്‍, കെ എന്‍ എസ് മൗലവി സംസാരിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക