|    Feb 26 Sun, 2017 11:39 am
FLASH NEWS

ചെറുവള്ളി എസ്‌റ്റേറ്റില്‍ വിമാനത്താവളം: സര്‍ക്കാരില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടില്ല

Published : 19th November 2016 | Posted By: SMR

തിരുവല്ല: ബിലീവേഴ്‌സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ള ചെറുവള്ളി എസ്‌റ്റേറ്റ് വക ഭൂമിയില്‍ വിമാനത്താവളം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ ചില പത്രദൃശ്യ മാധ്യമങ്ങളില്‍ വരുന്നതായി കാണുന്നതല്ലാതെ, ഇതു സംബന്ധിച്ച് യാതൊരു അറിയിപ്പ് സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടില്ലെന്ന് സഭാ പിആര്‍ഒ ഫാ.സിജോ പന്തപ്പള്ളില്‍ അറിയിച്ചു. ചില രാഷ്ട്രീയ പാര്‍ട്ടികളും, പൊതുപ്രവര്‍ത്തകരും ഇത്തരത്തില്‍ നിര്‍ദേശവുമായി മുന്‍കാലങ്ങളില്‍ സഭയെ സമീപിച്ചിരുന്നു. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ മുന്നോട്ടു വന്നാല്‍ പൊതുതാല്‍പര്യം കണക്കിലെടുത്ത് അനുകൂല നിലപാട് സ്വീകരിക്കുന്ന കാര്യം  പരിഗണിക്കും. ഈ വിഷയവുമായി ബന്ധപ്പെട്ട് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരനടക്കം ചില നേതാക്കള്‍ പ്രസ്താവനകളില്‍ സഭാ പരമാധ്യക്ഷന്‍ ഡോ. കെ പിയോഹന്നാന്‍ മെത്രാപ്പോലീത്തയെ പൊതുജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തും വിധം വാക്കുകളുപയോഗിച്ചതില്‍ ബിഷപ്പ് കൗണ്‍സില്‍ യോഗവും,സിനസ് സെക്രട്ടറിയേറ്റ് യോഗവും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയതായും പിആര്‍ഒ പറഞ്ഞു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day