|    Aug 24 Thu, 2017 10:34 am
Home   >  Todays Paper  >  Page 1  >  

ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാരിന്റേത്: മുഖ്യമന്ത്രി

Published : 8th August 2017 | Posted By: fsq

 

തിരുവനന്തപുരം: ശബരിമല വിമാനത്താവളത്തിനായി പരിഗണിക്കുന്ന ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഭൂമിയെന്ന് സംസ്ഥാന സര്‍ക്കാര്‍. ഇക്കാര്യം സെറ്റില്‍മെന്റ് രജിസ്റ്ററിലുണ്ട്. എന്നാല്‍ സ്ഥലം ഏറ്റെടുക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയെ അറിയിച്ചു.  എസ്റ്റേറ്റില്‍ ദേവസ്വത്തിന്റെ 100 ഏക്കര്‍ ഭൂമിയുണ്ടെന്നും ഇത് തിരികെ നല്‍കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇത് തള്ളിക്കൊണ്ടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക