|    Aug 18 Fri, 2017 12:35 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെറുവള്ളി എസ്റ്റേറ്റിലെ സ്ഥലം തിരികെ വേണം: ദേവസ്വം പ്രസിഡന്റ്

Published : 6th August 2017 | Posted By: fsq

 

കോട്ടയം: വിമാനത്താവളത്തിനായി സര്‍ക്കാര്‍ നിശ്ചയിച്ച ചെറുവള്ളി എസ്റ്റേറ്റിലെ ദേവസ്വം ബോര്‍ഡിന്റെ 100 ഏക്കര്‍ സ്ഥലം തിരികെ ലഭിക്കാന്‍ അടിയന്തര നടപടിയുണ്ടാവണമെന്ന് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍. ശബരിമല തീര്‍ത്ഥാടകര്‍ക്കായി ചെറുവള്ളി എസ്റ്റേറ്റില്‍ വിമാനത്താവളം വരുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍, വിമാനത്താവളത്തിന് 500 ഏക്കര്‍ മതിയാവും. ഇവിടെയുള്ള നൂറേക്കര്‍ ഭൂമി ദേവസ്വം ബോര്‍ഡിന്റേതാണെന്ന് രാജമാണിക്യം കമ്മീഷന്‍ റിപോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, എരുമേലി ദേവസ്വത്തിന് നിലവില്‍ 14 ഏക്കര്‍ സ്ഥലം മാത്രമാണ് സ്വന്തമായുള്ളതെന്ന് അദ്ദേഹം  ചൂണ്ടിക്കാട്ടി. ശബരിമലയിലെയും മാളികപ്പുറത്തെയും പമ്പയിലെയും മേല്‍ശാന്തിമാരെ തിരഞ്ഞെടുക്കുന്ന മാതൃകയില്‍ മറ്റ് ക്ഷേത്രങ്ങളിലും മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക