|    Jan 19 Thu, 2017 8:43 pm
FLASH NEWS

ചെറുവള്ളി എസ്റ്റേറ്റിലെ സംഘര്‍ഷത്തിനു പരിഹാരമായി

Published : 13th October 2016 | Posted By: Abbasali tf

എരുമേലി: ചെറുവള്ളി എസ്റ്റേറ്റില്‍ എക്യുമെനിക്കല്‍ ചര്‍ച്ചിന്റെ സെമിത്തേരിക്കു ചുറ്റും എസ്റ്റേറ്റ് അധികൃതര്‍ കഴിഞ്ഞ ദിവസം വേലികള്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷ സ്ഥിതിക്ക് ഒടുവില്‍ പോലിസ് നടത്തിയ ചര്‍ച്ചയില്‍ ഒത്തുതീര്‍പ്പായി. വേലി നിര്‍മിക്കുന്നത് ഉള്‍പ്പെടെ യാതൊരുവിധ നിര്‍മാണ പ്രവര്‍ത്തനങ്ങളും പള്ളി അധികൃതരുടെ അനുമതിയില്ലാതെ നടത്തില്ലെന്ന് എസ്റ്റേറ്റ് അധികൃതര്‍ ചര്‍ച്ചയില്‍ ഉറപ്പ് നല്‍കി.പള്ളിയിലെ ആരാധകര്‍ക്കും തടസ്സമുണ്ടാക്കില്ല. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ സ്വതന്ത്രമായി നടത്തുന്നതിനു പള്ളി ഭാരവാഹികള്‍ക്ക് അനുമതി നല്‍കി. അതേസമയം പള്ളി ഉള്‍പ്പെടുന്ന സ്ഥലം എസ്റ്റേറ്റ് മാനേജുമെന്റായ ബിലീവേഴ്‌സ് ചര്‍ച്ചിന്റെ അധീനതയിലായിരിക്കും. ഇടവകാംഗങ്ങളല്ലാത്തവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിന് എസ്റ്റേറ്റ്് അധികൃതരുടെ അനുമതി കൂടി വേണം. പള്ളിയില്‍ വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിനും, കിണര്‍, ശൗചാലയ നിര്‍മാണങ്ങള്‍ക്കും സഹകരിക്കാമെന്ന് എസ്റ്റേറ്റ് അധികൃതര്‍ ഉറപ്പു നല്‍കി.എസ് ഐ ജര്‍ലിന്‍ വി സ്‌കറിയായുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ എക്യുമെനിക്കല്‍ ചര്‍ച്ചിലെ വിവിധ സഭകളെ പ്രതിനിധീകരിച്ച് വൈദികരായ ഫാ. തോമസ് പഴവകാട്ടില്‍, ഫാ. ജോസഫ് കുറ്റിക്കാട്ടില്‍, ഫാ. കെ സി കുര്യന്‍ മാത്യു, ഫാ. എബി എബ്രഹാം, ഫാ. സ്റ്റീഫന്‍, പള്ളി സെക്രട്ടറി വിന്‍സെന്റ്, എസ്റ്റേറ്റ് മാനേജുമെന്റ് പ്രതിനിധികളായ ജനറല്‍ മാനേജര്‍ ജെ സി ഫിലിപ്പ്, ജോര്‍ജ് കുര്യന്‍, അസി. മാനേജര്‍മാരായ ദീപക്, സുബീന്‍ പങ്കെടുത്തു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 10 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക