|    Mar 27 Mon, 2017 8:26 am
FLASH NEWS

ചെറുവത്തൂര്‍ വിജയ ബാങ്ക് കവര്‍ച്ച കേസ്: വിചാരണ പൂര്‍ത്തിയായി

Published : 20th October 2016 | Posted By: SMR

കാസര്‍കോട്: വിജയ ബാങ്ക് ചെറുവത്തുര്‍ ശാഖയില്‍ നിന്ന് 20 കിലോ സ്വര്‍ണവും 2.95 ലക്ഷം രൂപയും  കൊള്ളയടിച്ച കേസിന്റെ വിചാരണ കാസര്‍കോട് സിജെഎം കോടതിയില്‍ പൂര്‍ത്തിയായി. 2015 സപ്തംബര്‍ 27ന് രാത്രിയിലാണ് വിജയ ബാങ്കിന്റെ ചെറുവത്തൂര്‍ ശാഖയില്‍ കവര്‍ച്ച നടന്നത്. ഇരുനില കെട്ടിടത്തിലാണ് ബാങ്ക് പ്രവര്‍ത്തിച്ചിരുന്നത്. ഈ കെട്ടിടത്തിന്റെ താഴത്തെ നിലയില്‍ വ്യാപാര സ്ഥാപനം തുടങ്ങാനെന്ന വ്യാജേന മുറി വാടകയ്ക്ക് എടുത്താണ് കവര്‍ച്ച ആസൂത്രണം ചെയ്തത്. താഴെ നിന്ന് സ്‌ട്രോങ് റൂമിന്റെ സ്ലാബ് തുരന്നാണ് കവര്‍ച്ച നടത്തിയത്. കര്‍ണാടക കുടക് കുശാല്‍നഗര്‍ ബേക്കിലഹള്ളിയിലെ സുലൈമാന്‍(42). ഹൊസ്ദുര്‍ഗ് ബളാല്‍ കല്ലഞ്ചിറയിലെ മണ്ട്യന്‍ ഹൗസില്‍ അബ്ദുല്‍ ലത്തീഫ് (34), കാഞ്ഞങ്ങാട് ബല്ല മുറിയനാവിലെ മുബഷിര്‍ (24), ഇടുക്കി രാജഗിരി പുളിയകോട്ടെ എം ജെ മുരളി (65), ചെങ്കള ബേര്‍ക്കയിലെ അബ്ദുല്‍ ഖാദര്‍ എന്ന മനാഫ് (30), മടിക്കേരി കുശാല്‍നഗര്‍ ശാന്തിപ്പള്ളത്തെ അഷ്‌റഫ് (38), മടിക്കേരി എരുമാട് ദര്‍ഗയ്ക്ക് സമീപത്തെ പുരളി ഹൗസില്‍ അബ്ദുല്‍ ഖാദര്‍ എന്ന ഖാദര്‍ (48) എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരില്‍ കുശാല്‍നഗര്‍ സ്വദേശി അഷറഫിനെ ഇതുവരെ പിടികൂടാനായിട്ടില്ല. ഹൊസ്ദുര്‍ഗ് ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കവര്‍ച്ച ചെയ്ത 20 കിലോ സ്വര്‍ണാഭരണത്തില്‍ നിന്ന് 18 കിലോയും 55,000 രൂപയും വീണ്ടെടുത്തിരുന്നു. അവശേഷിക്കുന്ന രണ്ടു കിലോ സ്വര്‍ണം ഒളിവില്‍ കഴിയുന്ന അഷ്‌റഫിന്റെ കൈവശം ഉണ്ടെന്നാണ് പോലിസ് സംശയിക്കുന്നത്.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക