|    Jul 25 Tue, 2017 8:30 pm
FLASH NEWS

ചെറുവണ്ണൂരിലെ മൊബൈല്‍ ടവര്‍ നിര്‍മാണം നിര്‍ത്തിവയ്ക്കാന്‍ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശം

Published : 29th July 2016 | Posted By: SMR

കോഴിക്കോട്:  ചെറുവണ്ണൂര്‍ ഗവ. വൊക്കേഷ്ല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപത്തെ കെട്ടിടത്തില്‍ സ്ഥാപിക്കുന്ന മൊബൈല്‍ ടവറിന്റെ നിര്‍മാണം താല്‍ക്കാലികമായി നിര്‍ത്തിവക്കാന്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശിച്ചു.
പൊതുമരാമത്തുവകുപ്പ് കെട്ടിടവിഭാഗത്തിലെ എക്‌സിക്യുട്ടീവ് എന്‍ജിനീയറുടെ റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥന്‍ കെട്ടിടം പരിശോധിച്ച് ടവര്‍ നിര്‍മാണത്തിന് ഉചിതമാണെന്നു സാക്ഷ്യപ്പെടുത്തുന്നതുവരെ നിര്‍മാണം നിര്‍ത്തി വെയ്ക്കാനാണ് കമ്മീഷന്‍ അംഗം കെ നസീര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ടവര്‍ സ്ഥാപിക്കുന്ന കെട്ടിടം ദുര്‍ബ്ബലാവസ്ഥയിലാണെന്നും ടവറില്‍നിന്നുളള വികിരണം കുട്ടികളെ ശാരീരികമായും മാനസികമായും ബാധിക്കുമെന്നും കാണിച്ച് സ്‌കൂള്‍ പിടിഎ ഭാരവാഹികള്‍ നല്‍കിയ പരാതിയിലാണ് ഉത്തരവ്.
പൊതുമരാമത്തുവകുപ്പ് പരിശോധിക്കുന്നതുവരെ നിര്‍മ്മാണം നിര്‍ത്തിവെയ്ക്കണമെന്ന് നിര്‍ദേശിച്ച് ടവര്‍ നിര്‍മ്മാണ കമ്പനിക്ക് നോട്ടീസ് നല്‍കാന്‍ കോഴിക്കോട് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഇക്കാര്യത്തില്‍ സ്വീകരിച്ച നടപടികള്‍ 40 ദിവസത്തിനകം അറിയിക്കണമെന്നും കോര്‍പ്പറേഷന്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക