|    Jan 22 Sun, 2017 7:17 am
FLASH NEWS

ചെറുമല്‍സ്യങ്ങളെ പിടിച്ചെടുക്കുന്നത്പ്രതിസന്ധിയുണ്ടാക്കുന്നു

Published : 8th October 2016 | Posted By: Abbasali tf

കാവനാട്: നീണ്ടക്കര ശക്തികുളങ്ങര ഹാര്‍ബറുകളില്‍ ചെറുമത്സ്യങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കുന്ന മല്‍സ്യ ലഭ്യതക്ക് പ്രതിസന്ധിയാവുന്നു. ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇത്രയേറെ ചെറുമല്‍സ്യങ്ങളെ പിടിച്ചെടുക്കാന്‍ കാരണം. മല്‍സ്യകുഞ്ഞുങ്ങളെ വന്‍തോതില്‍ പിടിച്ചെടുക്കുന്നത് മൂലമാണ് മല്‍സ്യസമ്പത്ത് കുറയാന്‍ കാരണമെന്ന് കണ്ടെത്തി. തുടര്‍ന്ന് മല്‍സ്യങ്ങളുടെ വംശനാശം തടയുന്നതിനായി 2015 ജൂലൈ 24 മുതല്‍ കോര, കൊഴുചാള, വാള,വാര തുടങ്ങിയ പന്ത്രണ്ട് ഇനത്തിലുള്ള മല്‍സ്യ കുഞ്ഞുങ്ങളെ പിടിക്കരുതെന്ന് ബന്ധപ്പെട്ടവര്‍ തൊഴിലാളികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. അങ്ങനെ മല്‍സ്യകുഞ്ഞുങ്ങളെ പിടിച്ചെടുക്കുന്നവരെ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷ നല്‍കുമെന്നും പറഞ്ഞിരുന്നു. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ നിര്‍ദ്ദേശം ലംഘിച്ച് തമിഴ്‌നാട്ടിലേയും കര്‍ണ്ണാടകയിലേയും ലോബികള്‍ മല്‍സ്യ കുഞ്ഞുങ്ങളെ പിടിച്ചിടുത്തിരുന്നു. ഇങ്ങനെ കടലില്‍ നിന്ന് പിടിച്ചെയുക്കുന്ന ചെറുമല്‍സ്യങ്ങളെ ഫിഷറീസ് തുടങ്ങിയ ഉദ്യോഗസ്ഥരുടെ കണ്ണ് വെട്ടിച്ച് ഉടന്‍തന്നെ ലോറികളില്‍ എത്തിച്ച് തമിഴ്‌നാട്ടിലെ തൂത്തുകുടി കന്യാകുമാരി, കര്‍ണ്ണാടകയിലെ മംഗലാപുരം എന്നീ സ്ഥലങ്ങളിലേക്ക് കടത്തുകയാണ്. അവിടെയുള്ള ഫാക്ടറികളില്‍ എത്തിച്ച് ചെറുമല്‍സ്യ കുഞ്ഞുങ്ങളെ വളമാക്കി കൃഷി ആവശ്യത്തിനും മല്‍സ്യത്തിന് തീറ്റയായും ഉപയോഗിക്കുകയാണ്. കടലില്‍ നിന്ന് ചെറുമല്‍സ്യങ്ങളെ പിടിച്ചുകൊടുത്താല്‍ നല്ല ലാഭം കിട്ടുമെന്നതിനാല്‍ ഇതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ധാരാളം ബോട്ടുകള്‍ ശക്തികുളങ്ങര-നീണ്ടകര തുറമുഖങ്ങളില്‍ ധാരാളമായി കണ്ട് വരുന്നതായി പരമ്പരാഗത മല്‍സ്യങ്ങളും പറയുന്നു. അടുത്തകാലം വരെ വിദേശരാജ്യങ്ങളില്‍ വരെ മല്‍സ്യം കയറ്റി അയക്കുന്നതില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. അന്നാല്‍ ഇപ്പോള്‍ കടലോരങ്ങളില്‍ നിന്നും മല്‍സ്യ ലഭ്യത കുറഞ്ഞിരിക്കുകയാണെന്ന് തൊഴിലാളികള്‍ പറയുന്നു. മല്‍സ്യലഭ്യത കുറഞ്ഞത് മൂലം പരമ്പരാഗത ബോട്ടുകാര്‍ വള്ളക്കാരും മല്‍സ്യം കിട്ടാത്തത് മൂലം വിഷമിക്കുകയാണ്. ാേ

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 20 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക