|    Nov 20 Mon, 2017 1:21 pm

ചെറുമല്‍സ്യം പിടിച്ച് വില്‍പന; മല്‍സ്യബന്ധന ബോട്ട് പിടികൂടി

Published : 13th August 2017 | Posted By: fsq

 

വൈപ്പിന്‍: ചെറുമല്‍സ്യം പിടിച്ച് വില്‍പന നടത്തിയ മല്‍സ്യബന്ധന ബോട്ട് മുനമ്പം ഹാര്‍ബറില്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പിടികൂടി. സിതാര-1 എന്ന ബോട്ടാണ് പിടിയിലായത്. ബോട്ടില്‍നിന്ന് 100 ബോക്‌സ് ചെറുമല്‍സ്യം കണ്ടെടുത്തു. ബോട്ടിനെതിരേയുള്ള അഡ്ജൂഡിക്കേഷന്‍ നടപടികള്‍ 14ന് രാവിലെ എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തില്‍ നടക്കും. മല്‍സ്യസമ്പത്ത് നശിപ്പിക്കുന്ന ബോട്ടുകള്‍ക്കും ബോട്ടുടമകള്‍ക്കുമെതിരേ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡെപ്യുട്ടി ഡയറക്ടര്‍ പ്രിയ ജയസേനന്‍, അസി. ഡയറക്ടര്‍ എസ് ഐ രാജീവ്, ജൂനിയര്‍ സൂപ്രണ്ട് സന്ദീപ് പരമേശ്വരന്‍ എന്നിവര്‍ അറിയിച്ചു. തൃശൂര്‍ അസി. ഡയറക്ടര്‍ രമേഷ്, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ ജി ഷിബുകുമാര്‍, ഫിഷറീസ് ഉദ്യോഗസ്ഥരായ കൃഷ്ണകുമാര്‍, നിപ്റ്റിന്‍ മൈക്കിള്‍, സിവില്‍ പോലിസ് ഉദ്യോഗസ്ഥരായ സിജു, ഫൈസല്‍, റസ്‌ക്യൂ ഗാര്‍ഡുമാരായ സുരാജ്, രാജീവ് എന്നിവരുടെ നേതൃത്വത്തിലാണ് ബോട്ട് പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക