|    Feb 28 Tue, 2017 4:36 am
FLASH NEWS

ചെറുപുഴ സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി

Published : 4th November 2016 | Posted By: SMR

ചെറുപുഴ: ചെറുപുഴ പോലിസ് സ്‌റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു തുടങ്ങി. കേരളപിറവി ദിനത്തിലാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങിയത്. ഇതുസംബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പ് എസ്‌ഐ കെ വി സ്മിതേഷ് തലശ്ശേരി കോടതിയില്‍ ഹരജി നല്‍കിയിരുന്നു. സ്‌റ്റേഷന്‍ അനുവദിച്ചിട്ടും മാസങ്ങളായി കേസ് രജിസ്റ്റര്‍ ചെയ്യാനാവാതെ പെരിങ്ങോം പോലിസിന് കൈമാറുകയായിരുന്നു. ആവശ്യമായ പോലിസ് സേനയെ നല്‍കാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ തുടങ്ങിയത് നാമമാത്രമായ പോലിസുകാര്‍ക്ക് ഡ്യൂട്ടിഭാരം കൊണ്ട് ദുരിതവുമായിട്ടുണ്ട്.ഇന്നലെ അഞ്ച് കേസുകള്‍ ചെറുപുഴ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തു. വയക്കര കാരക്കാട് സ്വദേശിനിയുടെ പരാതിയിലായിരുന്നു ആദ്യ കേസെടുത്തത്. കാലങ്ങളായി നടന്നുപോവുന്ന വഴി മതില്‍ കെട്ടി തടസ്സപ്പെടുത്തിയതിനെ ചോദ്യംചെയ്ത കാരക്കാട്ടെ ത്രേസ്യാമ്മയെയും 78കാരിയായ മാതാവിനെയും കൈയേറ്റം ചെയ്യുകയും ദേഹത്തുപിടിച്ച് തള്ളിയിടുകയും മാനഹാനി വരുത്തുകയും ചെ യ്‌തെന്ന പരാതിയില്‍ എടക്കോം സ്വദേശിയായ മുതുപ്ലാക്കല്‍ ഷാജുവിന്റെ പേരിലാണ് കേസെടുത്തത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 25 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day