|    Jul 22 Sun, 2018 10:06 am
FLASH NEWS

ചെറുപുഴ പഞ്ചായത്തില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നാളെ

Published : 26th September 2017 | Posted By: fsq

 

ചെറുപുഴ: അവിശ്വാസത്തെ തുടര്‍ന്ന് യുഡിഎഫിന് ഭരണം നഷ്ടമായ ചെറുപുഴ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നാളെ തിരഞ്ഞെടുക്കും. രാവിലെ 11നാണ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള വോട്ടെടുപ്പ്. ഉച്ചയ്ക്ക് രണ്ടിന് വൈസ് പ്രസിഡന്റിനെയും നിര്‍ണയിക്കും. റിട്ടേണിങ് ഓഫിസറായി തളിപ്പറമ്പ് താലൂക്ക് സപ്ലൈ ഓഫിസര്‍ സാബു ജോസിനെ നിയമിച്ചു. കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്ന് യുഡിഎഫ് ഭരണസമിതിക്കെതിരേ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായിരുന്നു. ഒമ്പതിനെതിരേ 10 വോട്ടുകള്‍ക്കാണ് എല്‍ഡിഎഫ് നാടകീയവിജയം നേടിയത്. നേരത്തെ യുഡിഎഫിന് ഒമ്പതും എല്‍ഡിഎഫിന് ഒരു സിപിഐ സ്വതന്ത്ര ഉള്‍പ്പെടെ എട്ട് അംഗങ്ങളും ഉണ്ടായിരുന്നു. കേരളാ കോണ്‍ഗ്രസി (എം) ന്റെ രണ്ട് അംഗങ്ങള്‍ യുഡിഎഫിനുള്ള പിന്തുണ പിന്‍വലിച്ച് എല്‍ഡിഎഫുമായി ധാരണയില്‍ എത്തിയതോടെയാണ് സിപിഎം കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസായത്. ധാരണപ്രകാരം കേരള കോണ്‍ഗ്രസിന് പ്രസിഡന്റ് സ്ഥാനവും സിപിഐ സ്വതന്ത്രക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും നല്‍കും. അല്ലെങ്കില്‍, സിപിഎം പ്രതിനിധി തന്നെ പ്രസിഡന്റായി വൈസ് പ്രസിഡന്റ് സ്ഥാനം കേരളാ കോണ്‍ഗ്രസിന് നല്‍കി പുതിയ ഭരണസമിതി രൂപീകരിക്കാനാണ് സാധ്യത. ഇങ്ങനെ സംഭവിച്ചാല്‍ മലയോരത്തെ പ്രധാന പഞ്ചായത്തുകളില്‍ ഒന്നുകൂടി യുഡിഎഫിന് നഷ്ടമാവും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss