|    Oct 22 Mon, 2018 5:23 pm
FLASH NEWS
Home   >  Kerala   >  

ചെറുപുഴയില്‍ പഞ്ചായത്ത് പ്രസിഡന്റായി കൊച്ചുറാണി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു

Published : 27th September 2017 | Posted By: shins

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ പുതിയ പ്രസിഡന്റായി കൊച്ചുറാണി ജോര്‍ജ്ജിനെ തിരഞ്ഞെടുത്തു. കേരളകോണ്‍ഗ്രസ് എം അംഗമാണ്. സെപ്തംബര്‍ രണ്ടിനാണ് നിലവിലുള്ള ഭരണസമിതിക്കെതിരെ അവിശ്വാസം കൊണ്ടുവന്ന് പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും നീക്കിയത്. യുഡിഎഫ് ഭരണ സമിതിയില്‍ നിന്നും കേരളാ കോണ്‍ഗ്രസിലെ രണ്ട് അംഗങ്ങള്‍ പിന്‍തുണ പിന്‍വലിച്ചതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. കോണ്‍ഗ്രസിലെ ജമീലാ കോളയത്ത് പ്രസിഡന്റും വി.കൃഷ്ണന്‍ മാസ്റ്റര്‍ വൈസ് പ്രസിഡന്റുമായുള്ള സമിതിയാണ് ഭരണം നടത്തിയിരുന്നത്. കേരളാ കോണ്‍ഗ്രസുമായുള്ള അഭിപ്രായ വ്യത്യാസമാണ് യുഡിഎഫിന് ഭരണം നഷ്ടമാകുവാന്‍ കാരണം.19 അംഗങ്ങളുള്ള പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് എട്ടും, സിപിഎമ്മിന് ഏഴും, കേരളാ കോണ്‍ഗ്രസിന് രണ്ടും എല്‍ഡിഎഫ് സ്വതന്ത്ര ഒന്നും കോണ്‍ഗ്രസ് വിമതയായി ജയിച്ച ഒരംഗവുമാണുള്ളത്. ഇതില്‍ കോണ്‍ഗ്രസ് വിമത ഇപ്പോള്‍ കോണ്‍ഗ്രസിന് ഒപ്പമാണ്. എല്‍ഡിഎഫ് സ്വതന്ത്രയും കേരള കോണ്‍ഗ്രസും സിപിഎം അംഗങ്ങളും ഉള്‍പ്പടെ 10 അംഗങ്ങളാണുള്ളത്. കോണ്‍ഗ്രസ് പക്ഷത്ത് ഒന്‍പത് അംഗങ്ങളാണുള്ളത്. എല്‍ഡിഎഫ് സ്വതന്ത്രയായ ജാന്‍സി ജോണ്‍സനാണ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി എന്നാണ് അറിയുന്നത്. കോണ്‍ഗ്രസ് പക്ഷത്ത് മുന്‍ പ്രസിഡന്റ് ജമീലാ കോളയത്ത് പ്രസിഡന്റ് സ്ഥാനത്തോക്ക് മല്‍സരിച്ചെങ്കിലും 9 വോട്ടാണ് ലഭിച്ചത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് 2മണിക്ക് നടക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss