|    Jun 28 Wed, 2017 11:03 pm
FLASH NEWS

ചെറുപുഴയില്‍ ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി

Published : 28th November 2016 | Posted By: SMR

ചെറുപുഴ: ജലക്ഷാമം മുന്നില്‍കണ്ട് ചെറുപുഴ പഞ്ചായത്തിലെ ജലസ്രോതസ്സുകള്‍ സംരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ജനപ്രതിനിധികളും നാട്ടുകാരും രംഗത്തിറങ്ങി. പഞ്ചായത്തിലെ 11ാം വാര്‍ഡില്‍ നീരൊഴുക്കു കുറഞ്ഞുവരുന്ന പുഴകളിലും തോടുകളിലും തടയണകള്‍ നിര്‍മിച്ചാണ് ഒന്നാംഘട്ട  പ്രവൃത്തി ആരംഭിച്ചത്. തിരുമേനി തോടിന്റെ വിവിധ ഭാഗങ്ങളില്‍ പഞ്ചായത്ത് മെംബര്‍ കെ കെ ജോയിയുടെ നേതൃത്വത്തിലാണ് താല്‍കാലിക തടയണകള്‍ നിര്‍മിച്ചത്. നാട്ടുകാരുടെ സഹകരണത്തോടെ തോട്ടിലെ തന്നെ കല്ലുകളും മണലും ഉപയോഗിച്ച് തടയണകള്‍ കെട്ടി. ഉയരം കുറഞ്ഞ തടയണകള്‍ നിറഞ്ഞ് വെള്ളം ഒഴുകുമെന്നതിനാല്‍ താഴ്ന്ന പ്രദേശങ്ങളിലുള്ളവര്‍ക്കും വെള്ളം ലഭിക്കും. തടയണകള്‍ നിര്‍മിക്കുന്നതോടെ സമീപപ്രദേശങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജല നിരപ്പ് ഉയരും. വേനല്‍ക്കാലത്തെ ജലക്ഷാമം പരിഹരിക്കുന്നതിന് ഇതു സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ രാവിലെ മുതല്‍ സംഘങ്ങളായി തിരിഞ്ഞാണ് തിരുമേനി തോട്ടില്‍ തടയണകള്‍ നിര്‍മിച്ചത്. വരുംദിവസങ്ങളില്‍ തോട് ശുചീകരണ പ്രവര്‍ത്തനങ്ങളും ആരംഭിക്കും. തോട്ടില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി നടപടികള്‍ സ്വീകരിക്കുന്നതിന് ജാഗ്രതാ സമിതികളും രൂപീകരിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക