|    Feb 26 Sun, 2017 11:37 am
FLASH NEWS

ചെറുപുഴയില്‍ കൊക്കുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു

Published : 2nd December 2016 | Posted By: SMR

ചെറുപുഴ: പക്ഷിപ്പനി ഭീതിപരത്തി ചെറുപുഴ പഞ്ചായത്തിലെ മീന്തുള്ളി, കൊല്ലാട, കാക്കയംചാല്‍ ഭാഗങ്ങളില്‍ കൊക്കുകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. കഴിഞ്ഞ ദിവസം രാവിലെ മീന്തുള്ളി പാലത്തിന് സമീപം പുഴയോരത്തെ കൃഷിയിടങ്ങളിലായി അഞ്ചോളം കൊക്കുകളെ ചത്തനിലയില്‍ കണ്ടെത്തിയതോടെയാണ് നാട്ടുകാര്‍ പക്ഷിപ്പനി ഭീതിയിലായത്. ചില കൊക്കുകള്‍ രോഗബാധയെ തുടര്‍ന്ന് അവശനിലയില്‍ കണ്ട നാട്ടുകാര്‍ അന്വേഷണം നടത്തിയപ്പോഴാണ് പലയിടങ്ങളിലായി കൊക്കുകള്‍ ചത്തുകിടക്കുന്നത് കണ്ടത്. തുടര്‍ന്ന്  നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പുളിങ്ങോം പ്രാഥമികാരോഗ്യകേന്ദ്രം ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സാബു ജോര്‍ജ്, ചെറുപുഴ മൃഗാശുപത്രിയിലെ വെറ്റിറനറി സര്‍ജന്‍ എന്നിവര്‍ മീന്തുള്ളിയിലെത്തി കൊക്കുകളെ പോസ്റ്റ്‌മോര്‍ട്ടം നടത്തി. പ്രത്യക്ഷത്തില്‍ മരണകാരണം കണ്ടെത്താത്തതിനാല്‍ വിശദ പരിശോധനയ്ക്ക് അയക്കാന്‍ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 8 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day