|    Mar 26 Sun, 2017 7:11 am
FLASH NEWS

ചെറുപുഴയില്‍ കെ സുധാകരന് ‘ആദരാഞ്ജലികള്‍’ അര്‍പ്പിച്ച് പോസ്റ്റര്‍

Published : 26th May 2016 | Posted By: SMR

ചെറുപുഴ: കെ സുധാകരന് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ചെറുപുഴയില്‍ വ്യാപക പോസ്റ്റര്‍. കോണ്‍ഗ്രസ് ഓഫിസ് പരിസരങ്ങളിലും കൊടിമരത്തിലുമാണ് സേവ് കോണ്‍ഗ്രസ് ഫോറത്തിന്റെ പേരില്‍ പോസ്റ്ററുകള്‍ പതിച്ചിരിക്കുന്നത്.
രാഷ്ട്രീയ ചരമമടഞ്ഞ കെ സുധാകരന് ആദരാഞ്ജലികള്‍ എന്നാണു പോസ്റ്ററിലുള്ളത്. കഴിഞ്ഞദിവസങ്ങളില്‍ ചെറുപുഴയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ചെറുപുഴ ടൗണില്‍ ഏറ്റുമുട്ടിയിരുന്നു.—തിരഞ്ഞെടുപ്പ് പ്രചാരണ സമാപന ദിവസം ഗ്രൂപ്പ് പോരിനെ തുടര്‍ന്ന് പ്രകടനം വരെ നടത്താന്‍ കഴിഞ്ഞിരുന്നില്ല. നേതാക്കളെ ചിലര്‍ കൈയേറ്റം ചെയ്യാനും മുതിര്‍ന്നു. ഇതിന്റെ തുടര്‍ച്ചയാണ് പോസ്റ്ററെന്ന് കരുതുന്നു. കഴിഞ്ഞദിവസം കോണ്‍ഗ്രസിലെ യുവനേതാക്കള്‍ക്കെതിരേ സാമ്പത്തിക ക്രമക്കോട് സൂചിപ്പിച്ച് പോസ്റ്റര്‍ പ്രചരിച്ചിരുന്നു.—

(Visited 65 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക