|    Aug 24 Thu, 2017 2:22 pm

ചെറുപറമ്പ്-പാത്തിക്കല്‍ റോഡ് നാട്ടുകാര്‍ ഉപരോധിച്ചു

Published : 1st November 2016 | Posted By: SMR

പാനൂര്‍: ഭാരവാഹനങ്ങളുടെ അമിതവേഗം മൂലം റോഡ് തകരുന്നതില്‍ പ്രതിഷേധിച്ച് കുന്നോത്തുപറമ്പ് പഞ്ചായത്തിലെ ചെറുപറമ്പ്-പാത്തിക്കല്‍ റോഡ് പ്രദേശവാസികള്‍ ഉപരോധിച്ചു. ഇതിനടുത്ത് നരിക്കോട്ട് മലയില്‍ അറുപതോളം ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കല്ലുകള്‍ കയറ്റിവരുന്ന ലോറികള്‍ ചീറിപ്പായുമ്പോള്‍ പ്രദേശവാസികളുടെ പ്രയാസം ചെറുതല്ല. കഴിഞ്ഞദിവസം ലോറിയില്‍നിന്നു കരിങ്കല്ല് തെറിച്ചുവീണ് ഭാഗ്യം കൊണ്ടുമാത്രമാണ് വഴിയാത്രക്കാരന്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഭാരവാഹനങ്ങള്‍ സൃഷ്ടിക്കുന്ന ഭീഷണിയെക്കുറിച്ച് പ്രദേശവാസികള്‍ അധികൃതരോട് പലവട്ടം പരാതിപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്നലെ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള പ്രദേശവാസികള്‍ റോഡ് ഉപരോധിച്ച് വാഹനങ്ങള്‍ തടഞ്ഞത്. സംഭവമറിഞ്ഞ് കൊളവല്ലൂര്‍ പോലിസ് സ്ഥലത്തെത്തി ക്വാറി ഉടമകളുമായി ചര്‍ച്ച നടത്തി. അനുകൂല തീരുമാനമെടുക്കാമെന്ന പോലിസിന്റ ഉറപ്പിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. വി പി സജീവന്‍, എ ആദര്‍ശ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക