|    Oct 18 Thu, 2018 8:08 am
FLASH NEWS

ചെറുതോണി ടൗണ്‍ഹാള്‍ ഉദ്ഘാടനം ഇന്ന്

Published : 7th September 2017 | Posted By: fsq

 

ചെറുതോണി: ചെറുതോണി പെട്രോള്‍ പമ്പിന് സമീപം നിര്‍മാണം പൂര്‍ത്തിയായ ടൗണ്‍ഹാളിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 10ന് വൈദ്യുതിമന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും. റോഷി അഗസ്റ്റിന്‍ എംഎല്‍എയുടെ ശ്രമഫലമായി 2012-13 സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തി ഒരുകോടി 74 ലക്ഷം രൂപ വകയിരുത്തി പൊതുമരാമത്ത് വകുപ്പ് മുഖേനയാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ടൗണ്‍ഹാളിന് 40 മീറ്റര്‍ നീളവും 17.5 മീറ്റര്‍ വീതിയുമുള്ള അതിവിശാലമായ ഹാളും ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയുള്ള വരാന്തകളും പാര്‍ക്കിംഗ് സൗകര്യവും ടോയ്‌ലെറ്റ് സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. 841 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള ഹാളില്‍ ഏകദേശം 800 പേര്‍ക്ക് ഇരിപ്പിടങ്ങള്‍ ക്രമീകരിക്കാനാകും. ട്രസ്സ് വര്‍ക്കിലാണ് മേല്‍ക്കൂര നിര്‍മ്മിച്ചിട്ടുള്ളതെങ്കിലും സീലിംഗ് നടത്തി ചൂട് തടയുന്നതിനും മികച്ച ഇന്റീരിയലും ക്രമീകരിച്ചിട്ടുണ്ട്. പൊതുപരിപാടികള്‍ക്കും സ്വകാര്യ ചടങ്ങുകള്‍ക്കും സൗകര്യങ്ങള്‍ ഏറെ പരിമിതമായ ജില്ലാ ആസ്ഥാനത്ത്  കുറഞ്ഞ വാടകയില്‍ മികച്ച സൗകര്യം പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് ടൗണ്‍ഹാള്‍ തുറന്നുകൊടുക്കുന്നതോടെ സാദ്ധ്യമാകും. റോഷി അഗസ്റ്റിന്‍ എം എല്‍എ അദ്ധ്യക്ഷത വഹിക്കും. അഡ്വ. ജോയ്‌സ് ജോര്‍ജ്ജ് എംപി മുഖ്യപ്രഭാഷണം നിര്‍വഹിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആന്‍സി തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കുമാരി കൊച്ചുത്രേസ്യ പൗലോസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആഗസ്തി അഴകത്ത്, ജില്ലാപഞ്ചായത്തംഗം ലിസമ്മ സാജന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടോമി ജോര്‍ജ്ജ്, ബ്ലോക്ക് പഞ്ചായത്തംഗം ടിന്റു സുബാഷ്, വാര്‍ഡ് മെമ്പര്‍ പി.എസ് സുരേഷ്, കെഎസ്ആ ര്‍ടിസി ഡയറക്ടര്‍ ബോര്‍ഡ് അംഗം സി വി വര്‍ഗ്ഗീസ്, കാര്‍ഷിക വികസന ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എ ഒ അഗസ്റ്റിന്‍, ഡിറ്റിപിസി എക്‌സിക്യൂട്ടീവ് അംഗം അനില്‍ കൂവപ്ലാക്കല്‍, വാഴത്തോപ്പ് സര്‍വ്വീസ് സഹകരണ ബാങ്ക്  പ്രസിഡന്റ് ജോര്‍ജ്ജ് പോള്‍, എ പി ഉസ്മാന്‍, രാജു തോമസ്, പി ഡി ജോസഫ്, ജോസ് കുഴികണ്ടം പഞ്ചായത്തംഗങ്ങളായ  ഷിജോ തടത്തില്‍, കെ എം ജലാലുദ്ദീന്‍, പ്രഭ തങ്കച്ചന്‍, ആലീസ് ജോസ്,  റിന്‍സി സിബി, ബാബു ജോര്‍ജ്ജ്, സെലിന്‍ വിന്‍സന്റ്, റോയി കൊച്ചുപുര, അമ്മിണി ജോസ്, റീത്ത സൈമണ്‍, മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വിനു പി തോമസ്, വ്യാപാരി സമിതി പ്രസിഡന്റ് കെ എച്ച് എം യൂസഫ് മൗലവി, ആശാ സേതു സംസാരിക്കും.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss