|    Aug 18 Fri, 2017 10:19 am
FLASH NEWS

ചെറുകിട ധാതുഖനനം: പാരിസ്ഥിതിക അനുമതി നേടണം-ജില്ലാ കലക്ടര്‍

Published : 25th November 2016 | Posted By: SMR

കല്‍പ്പറ്റ: അഞ്ച് ഹെക്ടറോ അതില്‍ കുറവോ വിസ്തീര്‍ണ്ണമുള്ള ഭൂമിയില്‍ നിന്ന് ചെറുകിട ധാതുക്കള്‍ ഖനനം ചെയ്യാന്‍ ജില്ലാ കളക്ടര്‍ ചെയര്‍മാനായ ജില്ലാതല പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ നിന്ന് പാരിസ്ഥിതികാനുമതി വാങ്ങണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.  ഇതിനായി കേന്ദ്ര സര്‍ക്കാറിന്റെ വെബ് സൈറ്റ് ംംം. ലിരശൃീിാലിരേഹലമൃമിരല.ിശര.ശി/റലശമമ.മുെഃ സജ്ജമായിട്ടുണ്ട്. വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് ഫോറം ഐഎം ലുള്ള അപേക്ഷയോടൊപ്പം പ്രീ ഫീസിബിലിറ്റി റിപ്പോര്‍ട്ടും മൈനിംഗ് ആന്റ് ജിയോളജി ജില്ലാ ജിയോളജിസ്റ്റ് അംഗീകരിച്ച മൈനിംഗ് പ്ലാനും ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ടും ആമുഖ കത്തും വെബ് സൈറ്റില്‍ അപ് ലോഡ് ചെയ്യണം. കേന്ദ്ര സര്‍ക്കാറിന്റെ വെബ് സൈറ്റുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് എന്ന ഇ മെയിലിലോ 0111-24695407 ഫോണ്‍ നമ്പറിലോ ബന്ധപ്പെടാം.  മൈനിങ് ആന്റ് ജിയോളജി വകുപ്പിന്റെ ംംം.റാഴ.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്ന് അപേക്ഷയോടെപ്പം സമര്‍പ്പിക്കേണ്ട ജില്ലാ സര്‍വ്വെ റിപ്പോര്‍ട്ട് ലഭ്യമാകും.  സുപ്രീം കോടതി വിധിയുടെയും കേന്ദ്ര പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെയും ഉത്തരവുകളുടെ പശ്ചാത്തലത്തില്‍ ക്വാറിയിങ് പെര്‍മിറ്റ്, ലീസ് എന്നിവയ്ക്ക് അനുമതി നിര്‍ബന്ധമാക്കിയതിനാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്ന് കലക്ടര്‍ ഡോ.ബിഎസ് തിരുമേനി അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക