|    Jul 19 Thu, 2018 3:21 pm
FLASH NEWS

ചെറിയ കോട്ടമൈതാനം പാര്‍ക്കിങിന് അനുവദിക്കില്ലെന്ന് നഗരസഭ

Published : 26th September 2017 | Posted By: fsq

 

പാലക്കാട്: ജില്ലാ ആശുപത്രി കോംപൗണ്ടില്‍ നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ചെറിയ കോട്ടമൈതാനത്ത് പാര്‍ക്കിങ് സൗകര്യമേര്‍പ്പെടുത്തിത്തരണമെന്ന ആശുപത്രി സുപ്രണ്ടിന്റെ അപേക്ഷ നഗരസാ കൗണ്‍സില്‍ യോഗം തള്ളി. ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് ആശുപത്രി അധികൃതരുടെ അപേക്ഷതള്ളിയത്. വനിതാ ശിശു ആശുപത്രിക്കു മുന്നിലെ റോഡ് ജില്ലാ പഞ്ചായത്തിന് വിട്ടുനല്‍കേണ്ടതില്ലെന്നും യോഗം തീരുമാനിച്ചു. ഇതോടെ ജില്ലാ ആശുപത്രിയില്‍ അനുഭവപ്പെടുന്ന പാര്‍ക്കിങ് പ്രശ്‌നം ഗുരുതരമായി തുടരുമെന്ന് ഉറപ്പായി.ഫഌറ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ സ്വീകരിക്കേണ്ടതില്ലെന്നും കൗണ്‍സില്‍ യോഗം ഐകണ്‌ഠ്യേന തീരുമാനമെടുത്തു. സിപിഎം കൗണ്‍സിലര്‍മാരും ഇതിനെ പിന്തുണച്ചത് ശ്രദ്ധേയമായി. നേരത്തെ, ഫഌറ്റുകളില്‍ നിന്നുള്ള മാലിന്യം നഗരസഭ ശേഖരിച്ച് സംസ്‌കരിക്കണമെന്ന് എംബി രാജേഷ് എംപി ആവശ്യപ്പെട്ടിരുന്നു.ഫഌറ്റുകളില്‍ നിന്നുള്ള മാലിന്യം സ്വന്തം നിലയ്ക്ക് സംസ്‌കരിക്കണമെന്ന് വൈസ് ചെയര്‍മാന്‍ സി കൃഷ്ണകുമാര്‍ പറഞ്ഞു. ഫഌറ്റുകളുടെ മുകള്‍ നിലയില്‍ സംവിധാനമൊരുക്കി അവിടെ സംസ്‌കരിക്കണമെന്ന് യുഡിഎഫും സ്വന്തം ഉത്തരവാദിത്വത്തില്‍ സംസ്‌കരിക്കണമെന്ന് സിപിഎമ്മും നിലപാട് വ്യക്തമാക്കിയിതിനെ തുടര്‍ന്നാണ് ഒറ്റക്കെട്ടായ തീരുമാനത്തിലെത്തിയത്. ഒക്ടോബര്‍ ഒന്നുമുതല്‍ വീടുകളിലെ മാലിന്യ ശേഖരണം നിര്‍ത്തും. കച്ചവട സ്ഥാപനങ്ങളിലെ മാലിന്യം ശുചീകരണ തൊഴിലാളികള്‍ ശേഖരിക്കുന്നത് തുടരുമെങ്കിലും രണ്ടാംഘട്ടത്തില്‍ ഇതും നിര്‍ത്തലാക്കും. രണ്ടുകോടി രൂപ ചെലവില്‍ നിലവിലെ മാലിന്യ സംസ്‌കരണ പ്ലാന്റ് നവീകരിക്കും. പ്ലാസ്റ്റിക് കവര്‍ നിരോധനത്തിന്റെ ഭാഗമായി വീടുകളിലേക്ക് ഒരു തുണി സഞ്ചി വീതം സൗജന്യമായി നല്‍കും. പൊതുനിരത്തില്‍ മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ കാമറകള്‍ സ്ഥാപിക്കുന്നതിനായി പദ്ധതി തയാറാക്കിയതായും അധികൃതര്‍ അറിയിച്ചു. കാമറ സ്ഥാപിക്കാന്‍ 60 ലക്ഷംരൂപയും ശുചീകരണ മേഖലയിലേക്ക് വാഹനങ്ങള്‍ വാങ്ങുന്നതിന് 40ലക്ഷവും ചേര്‍ത്ത് ഒരു കോടിരൂപ സിഎസ്ആര്‍ ഫണ്ടില്‍ നിന്നും ലഭ്യമാക്കാന്‍ കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിനെ സമീപിക്കും.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss