|    May 30 Tue, 2017 6:39 pm
FLASH NEWS

ചെറായി ബീച്ചില്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡ്

Published : 18th October 2016 | Posted By: Abbasali tf

വൈപ്പിന്‍: ചെറായി ബീച്ചിലെത്തുന്ന സന്ദര്‍ശകര്‍ക്ക് ആവേശമായി വാട്ടര്‍ സ്‌പോര്‍ട്‌സ് റൈഡുകള്‍ തുടങ്ങി. ചെറായി വാട്ടര്‍ സ്‌പോര്‍ട്‌സ് എന്നപേരില്‍ ഒരു സ്വകാര്യ കമ്പനിയാണ് വാട്ടര്‍ സ്‌പോര്‍ട്‌സുമായി രംഗത്തെത്തിയിട്ടുള്ളത്. അധികൃതരുടെ അനുമതിയോടെയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. സന്ദര്‍ശകരെ ആവേശകരമായ വാട്ടര്‍ സ്‌പോര്‍ട്‌സിലേക്ക് ആകര്‍ഷിക്കാന്‍ ഗോവയിലെ ബീച്ചുകളിലും വിദേശ ബീച്ചുകളിലും കണ്ടുവരുന്ന ഇത് സാഹസികരായ സന്ദര്‍ശകര്‍ക്കും ബീച്ചിലെത്തുന്ന മറ്റുള്ളവര്‍ക്കും ഹരമാവും. ഇത്തരം റൈഡുകള്‍ കേരളത്തില്‍ വളരെ വിരളമായി മാത്രമേയുള്ളൂ. സന്ദര്‍ശകരെ കയറ്റി അതിവേഗത്തില്‍ ചീറിപ്പായുന്ന സ്പീഡ് ബോട്ട് റൈഡ്, സ്പീഡ് ബോട്ടുകള്‍ കെട്ടിവലിച്ച് കടലിലൂടെ മിന്നല്‍ വേഗത്തില്‍ പായുന്ന ബനാന റൈഡ്, വാട്ടര്‍ സ്‌കൂട്ടറുകള്‍ കെട്ടിവലിക്കുന്ന ട്യൂബ് ബോട്ടിലുള്ള ബംബര്‍ റൈഡ്, കടല്‍തിരയിലൂടെ പായുന്ന വിന്‍ഡ് സര്‍ഫിങ്, വാട്ടര്‍ സ്‌കൈ, ബോഡി ബോര്‍ഡ്, ക്യാറ്റ് മറൈന്‍ തുടങ്ങിയ ആവേശകരമായ റൈഡുകളാണ് ആദ്യഘട്ടമായി ആരംഭിച്ചിട്ടുള്ളത്. നിശ്ചിത നിരക്കില്‍ ദിവസവും രാവിലെ 9 മുതല്‍ വൈകീട്ട് അഞ്ചുവരെ സന്ദര്‍ശകര്‍ക്ക് ഇപ്പറഞ്ഞ റൈഡുകള്‍ ആസ്വദിക്കാം.   പറവൂര്‍ ചേന്ദമംഗലം സ്വദേശി മേഷ് മനോഹര്‍ എന്ന വിദേശ മലയാളിയാണ് സംരംഭത്തിനു തുടക്കംകുറിച്ചിരിക്കു—ന്നത്. ഗബ്രിയേല്‍ ജോസഫ് ആണ് ഇന്‍സ്ട്രക്ടര്‍. കൂടാതെ 10 സഹായികള്‍ വേറെയുമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day