|    Oct 23 Mon, 2017 7:07 pm
FLASH NEWS
Home   >  Kerala   >  

ചെറായി ബീച്ചില്‍ യുവതിയെ കുത്തിക്കൊന്നതിനു കാരണം പ്രണയനൈരാശ്യം

Published : 11th August 2017 | Posted By: shins

കൊച്ചി: ഇന്ന് രാവിലെ കൊച്ചിയിലെ ചെറായി ബീച്ചില്‍ യുവതിയെ യുവാവ് കുത്തിക്കൊന്നതിന് കാരണം പ്രണയനൈരാശ്യമെന്ന് റിപോര്‍ട്ട്. വരാപ്പുഴ സ്വദേശിനിയായ ശീതളാണ് കൊല്ലപ്പെട്ടത്. നെടുങ്കണ്ടം സ്വദേശിയായ പ്രശാന്തും ശീതളും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നെന്നും പിന്നീട് ശീതല്‍ അവഗണിക്കാന്‍ യുടങ്ങിയതോടെ പ്രശാന്ത് പ്രകോപിതനാവുകയായിരുന്നെന്നുമാണ് പുറത്തുവരുന്ന വിവരങ്ങള്‍.  കണ്ണടച്ചു നിന്നാല്‍ ഞാനൊരു സമ്മാനം തരാം എന്നു പറഞ്ഞ് പുറകില്‍ നിന്നും ശീതളിനെ പ്രശാന്ത് കുത്തുകയായിരുന്നു.ശീതളിനെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം പ്രതി പ്രശാന്ത് ഓടി രക്ഷപ്പെടുകയായിരുന്നു. കുത്തേറ്റ ശീതള്‍ തൊട്ടടുത്തുള്ള റിസോര്‍ട്ടിലേക്ക് ഓടിക്കയറുകയും റിസോര്‍ട്ടിലുള്ളവര്‍ ഇവരെ ആസുപത്രിയിലെത്തിക്കുകയുമായിരുന്നു. യുവതിയുടെ വരാപ്പുഴയിലെ വീടിന്റെ മുകള്‍ നിലയിലാണ് പ്രശാന്ത് താമസിക്കുന്നത്. പ്രശാന്തിനെ പോലിസ് കസ്റ്റഡിയിലെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക