|    Dec 14 Thu, 2017 4:18 am
FLASH NEWS

ചെറായി ബീച്ചില്‍ പോലിസിനു നേരെ കൈയേറ്റം; മൂന്ന് പേര്‍ അറസ്റ്റില്‍

Published : 30th August 2016 | Posted By: SMR

വൈപ്പിന്‍: ചെറായി ബീച്ചില്‍ ഡ്യൂട്ടി നോക്കിയിരുന്ന പോലിസുകാരെ കൈയേറ്റം ചെയ്തുവെന്നാരോപിച്ച് മൂന്നുപേരെ മുനമ്പം പോലിസ് അറസ്റ്റ് ചെയ്തു.
ചെറായി ബേക്കറി സ്വദേശികളായ വാടേപ്പറമ്പില്‍ ജിജേഷ്(40), വലിയ വീട്ടില്‍ സുധീഷ്(41), മരത്തോത്ത് ബൈജു(41) എന്നിവരാണ് അറസ്റ്റിലായത്. ബീച്ചിലെ വൈന്‍-ബിയര്‍ പാര്‍ലറിനു മുന്നില്‍ ഒരു മദ്യപാനികള്‍ തമ്മില്‍ ഏറ്റുമുട്ടിയതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമായത്. ആളുകള്‍ തടിച്ചുകൂടിയതോടെ ബീച്ചില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ പട്രോളിങിലായിരുന്ന എസ്‌ഐയെ വിവരം അറിയിച്ചു. ഉടന്‍ തന്നെ മുനമ്പം എസ്‌ഐ ജി അരുണ്‍ സ്ഥലത്തെത്തി തല്ലുണ്ടാക്കിയ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഇതിനു ശേഷം ഇതേ ചൊല്ലി ബീച്ചിലുണ്ടായിരുന്ന ഒരു സംഘം ആളുകള്‍ ബീച്ച് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍ക്കുനേരെ തിരിഞ്ഞതാണ് പ്രശ്‌നം രൂക്ഷമാക്കിയതെന്ന് പോലിസ് അറിയിച്ചു.
ഇതേ തുടര്‍ന്ന് വീണ്ടും എസ്‌ഐയുടെ നേതൃത്വത്തില്‍ പോലിസ് സംഘം സ്ഥലത്തെത്തിയപ്പോള്‍ ഇവര്‍ എസ്‌ഐയെയും കൈയേറ്റംചെയ്തു. ഉന്തും തള്ളും ഉണ്ടായി വീണതോടെ കൈയേറ്റക്കാരയ മൂന്നുപേരെയും പോലിസ് ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും കൈയേറ്റത്തിനും കേസെടുത്ത മൂവരേയും രാത്രി ഞാറക്കല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അടിപിടിയില്‍ കസ്റ്റഡിയിലെടുത്തവരെ കേസെടുത്ത് ജാമ്യത്തില്‍ വിട്ടയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക