|    Dec 14 Fri, 2018 7:57 pm
FLASH NEWS

ചെര്‍പ്പുളശ്ശേരി സഹകരണാശുപത്രി പുതിയ കെട്ടിടത്തിന് ശിലാസ്ഥാപനം

Published : 26th May 2018 | Posted By: kasim kzm

ചെര്‍പ്പുളശ്ശേരി: ആരോഗ്യ സേവന ചികില്‍സാരംഗത്ത് ജനകീയ ബദലെന്ന ആശയത്തോടെ  9വര്‍ഷക്കാലമായി പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ചെര്‍പ്പുളശ്ശേരി സഹകരണാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി. നിയമസഭാ സ്പീക്കര്‍ പി രാമകൃഷണന്‍ ശിലാസ്ഥാപന കര്‍മം നിര്‍വ്വഹിച്ചു. നഗരസഭാ ചെയര്‍മാന്‍ ശ്രീലജ വാഴകുന്നത്ത് അധ്യക്ഷത വഹിച്ചു.
ചെര്‍പ്പുളശ്ശേരി ഹൈസ്‌കൂ ള്‍ റോഡില്‍ ഒരേക്കര്‍ സ്ഥലത്ത് 7 കോടി ചെലവ് പ്രതീക്ഷിക്കുന്ന 30,000 സക്വയര്‍ ഫീറ്റിലുള്ള ആധുനിക സൗകര്യങ്ങളോടു കൂടി പുതിയ കെട്ടിടമാണ് നിര്‍മിക്കുന്നത്.  ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ പി കെ സുധാകരന്‍, സഹകരണ സംഘം ജോ.രജിസ്ട്രാര്‍ എം കെ ബാബു, കെ ബി സുഭാഷ്, പി പി വിനോദ് കുമാര്‍, കെ കെ എ അസീസ്, ജയന്‍ മാസ്റ്റര്‍, ഒ കെ സൈതലവി, കെ ബാലകൃഷണന്‍ സംസാരിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss