|    Nov 21 Tue, 2017 11:55 am
FLASH NEWS

ചെര്‍പ്പുളശ്ശേരി റെയ്ഞ്ചില്‍ എക്‌സൈസ് റെയ്ഡ്: 600 ലിറ്റര്‍ വാഷ് പിടികൂടി

Published : 17th July 2016 | Posted By: SMR

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി എക്‌സൈസ് റെയിഞ്ച് പരിധിയില്‍ വീട്ടിക്കാട്, വെള്ളിനേഴി, കടമ്പഴിപ്പുറം, ചീനിക്കടവ്, കുട്ടിലക്കടവ് ഭാഗങ്ങളില്‍ നടത്തിയ റെയ്ഡില്‍ 600 ലിറ്റര്‍ വാഷും വാറ്റ് ഉപകരണങ്ങളും കണ്ടെടുത്ത് നശിപ്പിച്ചു.
അളവില്‍ കൂടുതല്‍ വിദേശ മദ്യം കൈവശം വച്ചതിന് കരിമ്പുഴ വില്ലേജില്‍ കുണ്ടൂര്‍കുന്ന് ദേശം ഗോപി മകന്‍ സംഗീത്, ശ്രീകൃഷ്ണപരും വില്ലേജില്‍ കുഞ്ചു മകന്‍ സേതുമാധവന്‍, വെള്ളിനേഴി വില്ലേജില്‍ കുറ്റാനിശ്ശേരി ദേശം പുത്തിരിതരകന്‍ മകന്‍ ഉണ്ണികൃഷ്ണന്‍ എന്നിവര്‍ക്കതിരേ കേസ്സെടുത്തു.
ചളവറ വില്ലേജിലെ കണ്ണേരി വീട്ടില്‍ രാജേഷ് എന്നയാളെ 3.900 ലിറ്റര്‍ വിദേശ മദ്യം കൈവശം വച്ച് വില്‍പന നടത്തിയതിന് കേസ്സെടുത്ത് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ചെര്‍പ്പുളശ്ശേരി ടൗണ്‍ പ്രദേശങ്ങളില്‍ പൊതുസ്ഥലങ്ങളില്‍ പുകവലിച്ചതിന് 45 പേര്‍ക്കെതിരെ പിഴ ചുമത്തി. റെയ്ഞ്ച് പരിധിയില്‍ ശക്തമായ റെയ്ഡ് തുടരുമെന്ന് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു.
റെയ്ഡില്‍ എക്‌സൈസ് ഇ ന്‍സ്‌പെക്ടര്‍ എസ് ഷാജി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ ഗോപി, പ്രിവന്റീവ് ഓഫീസര്‍ ജി എം മനോജ്കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ കെ പി രാജേഷ്, എ ആര്‍ രാജേന്ദ്രന്‍, കെ എസ് സെബാസ്റ്റ്യന്‍, പി പി പ്രദീപ്കുമാര്‍, ഡ്രൈവര്‍ സുകുമാരന്‍ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക