|    Oct 23 Tue, 2018 11:16 pm
FLASH NEWS

ചെര്‍പ്പുളശ്ശേരിയില്‍ മരം കടപുഴകി റോഡിനു കുറുകെ വീണു; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

Published : 12th September 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: പട്ടാമ്പി റോഡില്‍ മഠത്തിപറമ്പില്‍ റോഡരുകിലെവന്‍മരം കടപുഴകി വീണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. ഇന്നലെ രാവിലെ എട്ട് മണിയോടെയാണ് സംഭവം.നിരവധി വാഹനങ്ങള്‍ ഈ സമയം റോഡിലൂടെ കടന്നു പോകുന്നുണ്ടായിരുന്നെങ്കിലും തലനാരിഴക്ക് ദുരന്തം ഒഴിവായി.സമീപത്തെ വ്യാപാര സ്ഥാപനങ്ങളുടെ മുന്‍ഭാഗത്തെ ഷീറ്റ് മേഞ്ഞ ഭാഗങ്ങളും തകര്‍ന്നു.റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഒരു കാറും ബൈക്കും വീണ മരച്ചില്ലകള്‍ക്കിടയില്‍ കുടുങ്ങിയെങ്കിലും കേടുപാടുകള്‍ സംഭവിച്ചില്ല.മരം വീണ് ഒരു മണിക്കൂറിന് ശേഷമാണ് പോലീസും, കെഎസ്്്ഇബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയത്. ഇത് പ്രതിഷേധത്തിനും കാരണമായി.ഷൊര്‍ണൂരില്‍ നിന്ന് എത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചുമാറ്റി പതിനൊന്നു മണിയോടെയാണ് ഗതാഗതം പുനസ്ഥാപിച്ചത്. പ്രദേശത്ത്അപകട ഭീഷണി ഉയര്‍ത്തി നില്‍ക്കുന്ന മുഴുവന്‍ മരങ്ങളുംമുറിച്ചു മാറ്റണമെന്ന് നാട്ടുകാര്‍ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss