|    Apr 28 Fri, 2017 9:28 pm
FLASH NEWS

ചെര്‍പ്പുളശ്ശേരിയിലെ 19കാരി കൊല്ലത്ത് പീഢനത്തിനിരയായി

Published : 3rd November 2016 | Posted By: Navas Ali kn

rape

ഫെയ്‌സ്ബുക്കുവഴി പരിചയപ്പെട്ട യുവാവുമായി പ്രണയത്തിലായ ചെര്‍പ്പുളശ്ശേരി സ്വദേശിനിയായ വിദ്യാര്‍ത്ഥിനി കൊല്ലം ശാസ്താംകോട്ടയില്‍ പീഢനത്തിനിരയായി. പാലക്കാട് സ്വകാര്യ കോളെജിലെ ഡിഗ്രി വിദ്യാര്‍ഥിനിയെയാണ് കാമുകനും അഞ്ച് സുഹൃത്തുക്കളും പീഢിപ്പിച്ചത്. മയക്കുമരുന്നു കലര്‍ത്തിയ പാനീയം നല്‍കി പീഢിപ്പിച്ചുവെന്നാണ് പെണ്‍കുട്ടി പോലിസില്‍ മൊഴി നല്‍കിയത്. വിദ്യാര്‍ത്ഥിനിയെ കാണാതായതോടെ വീട്ടുകാര്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ഷാഡോ പോലിസ് നടത്തിയ അന്വേഷണത്തിലാണ് കൊല്ലത്ത് ഉണ്ടെന്ന് കണ്ടെത്തിയത്. കൊല്ലം റെയില്‍വെ സ്‌റ്റേഷനിലെ വിശ്രമ മുറിയിലാണ് തളര്‍ന്നിരിക്കുകയായിരുന്ന പെണ്‍കുട്ടിയെ കണ്ടെത്തിയത്. പീഢനത്തിനു ശേഷം ഓട്ടോറിക്ഷയില്‍ കയറ്റി വിടുകയായിരുന്നു. സുഹൃത്തായ പെണ്‍കുട്ടിയാണ് 19കാരിയെ കൊല്ലത്ത് എത്തിച്ച് കെണിയില്‍ കുടുക്കിയത്. ശാസ്താംകോട്ട് സ്വദേശിയായ കാമുകനെ പോലിസ് അറസ്റ്റു ചെയ്തിട്ടുണ്ട്. മയക്കുമരുന്ന് അകത്തു ചെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ പെണ്‍കുട്ടിക്ക് കഴിയുന്നില്ല. പീഢന ദൃശ്യങ്ങള്‍ പ്രതികള്‍ വാട്‌സ്ആപ്പിലും മറ്റ് സാമൂഹിക മാധ്യമങ്ങളിലും പ്രചരിപ്പിച്ചിരുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day