|    Jan 17 Tue, 2017 8:14 am
FLASH NEWS

ചെരിപ്പൂര്‍ കൂട്ടബലാല്‍സംഗം; ഒരാള്‍കൂടി അറസ്റ്റില്‍

Published : 20th October 2016 | Posted By: SMR

ആനക്കര: ചെരിപ്പൂരില്‍  വീട്ടമ്മയായ  യുവതിയെ ഭീഷണിപ്പെടുത്തി കൂട്ടബലാല്‍സംഗം ചെയ്ത കേസിലെ  പ്രതിയായ മാമ്പുള്ളിഞാലില്‍  ഹംസ (21)  ആണ് കേസിന്റെ അന്വേഷണ ചുമതലയുള്ള പട്ടാമ്പി സി ഐ  പി എസ് സുരേഷ്   മുമ്പാകെ കീഴടങ്ങിയത്.  അറസ്റ്റു  ചെയ്ത ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇതോടെ ഈ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ട് ആയി.  പട്ടാമ്പി     സിഐയുടെ നേതൃത്വത്തില്‍ പ്രത്യേകം സ്‌ക്വാഡ് രൂപീകരിച്ചു പ്രതികള്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരുന്നു. ഇതോടെ പിടിയിലാവുന്നത് ഉറപ്പായ പ്രതി കീഴടങ്ങുകയായിരുന്നു. ഈ കേസില്‍ ബാക്കിയുള്ള  പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.  അവരും  ഉടന്‍ തന്നെ പിടിയിലാവുമെന്നാണ് സൂചന. സി ഐ  യെ കൂടാതെ എസ് ഐ മാരായ ആര്‍ രഞ്ജിത്ത് , എന്‍ പി സത്യന്‍,   എ എസ് ഐ ഫസലുദീന്‍,  എസ്‌സിപിഒ മാരായ ഉണ്ണികൃഷ്ണന്‍, വിനോദ്,  മോഹന്‍ദാസ്   സി പി  ഒ മാരായ  ബിജു, ഷാജഹാന്‍, റഷീദ്,ഷമീര്‍ എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 12 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക