|    Mar 23 Thu, 2017 3:31 am
FLASH NEWS

ചെരിപ്പൂരില്‍ വീട്ടമ്മയെ കൂട്ടബലാല്‍സംഗം ചെയ്ത കേസ്: ഒരാള്‍ കൂടി അറസ്റ്റില്‍

Published : 9th November 2016 | Posted By: SMR

ആനക്കര: ചെരിപ്പൂരില്‍ വീട്ടമ്മയെ കൂട്ടബലാല്‍സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. പുതിയവീട്ടില്‍ ജംഷീര്‍  (28) ആണ് അറസ്റ്റിലായത്. പോലിസ് തിരച്ചിലിനെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച പ്രതി ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിനെത്തുടര്‍ന്ന് ഇയാള്‍ ഷൊര്‍ണൂര്‍ ഡിവൈഎസ്പി സെയ്താലിയുടെ മുമ്പാകെ കീഴടങ്ങുകയായിരുന്നു. കേസ് അന്വേഷിക്കുന്ന പട്ടാമ്പി സിഐ പിഎസ് സുരേഷ് പ്രതി യെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇതോടെ കേസില്‍ ഒന്‍പത് പേര്‍ അറസ്റ്റി ലായി. ഒന്നാം പ്രതി രജീഷ് എന്ന കുട്ടനെയാണ് കേസില്‍ ആദ്യം അറസ്റ്റു ചെയ്തത്. ഒന്നാം പ്രതി പിടിയിലായതോടെ ഒളിവില്‍ പോയ മുഹമ്മദ് നാസര്‍(30), ഫൈസല്‍ എന്ന മുത്തു(35),അബ്ബാസ്(27), ഇസ്മായില്‍ എന്ന മുസ്തഫ(28), ആബിദ് അലി (24) ,അര്‍ഷാദ് (21) എന്നിവരെ പിന്നീട് പട്ടാമ്പി റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് നിന്ന് പോലീസ് പിടികൂടിയിരുന്നു. തുടര്‍ന്ന് മാമ്പുള്ളിഞാലില്‍ ഹംസ (21) എന്നയാളെയും അറസ്റ്റ് ചെയ്തു. മൊബൈല്‍ ഫോണും വാട്ട്‌സാപ്പും വഴി പരിചയപ്പെട്ട ശേഷം വീട്ടമ്മയെ കൂട്ടബ ലാല്‍സംഗം ചെയ്‌തെന്നാണ് കേസ്. ഒന്നാം പ്രതിയായ രജീഷ് എന്ന കുട്ടന്‍ വീട്ടമ്മയെ ഫോണിലൂടെ പരിചയപ്പെട്ട് വീട്ടില്‍ ചെല്ലുകയായിരുന്നു. ഇയാള്‍ പലതവണ വീട്ടമ്മയെ ഭീഷണിപ്പെടുത്തി ബലാല്‍സംഗം ചെയ്തു. രാത്രിയില്‍ ഇയാള്‍ യുവതിയുടെ വീട്ടില്‍ നിന്ന് ഇറങ്ങി വരുന്നത് കണ്ട പ്രദേശവാസികളായ മൂന്ന് യുവാക്കള്‍ ഇയാളെ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തി വീട്ടമ്മയുടെ ഫോണ്‍നമ്പരും വിവരങ്ങളും ചോദിച്ചറിഞ്ഞു. തുടര്‍ന്ന് കൂട്ടബലാല്‍സംഗം ചെയ്യുകയായിരുന്നു. മൂന്ന് യുവാക്കളില്‍ ഒരാള്‍ യുവതിയുമായി നില്‍ക്കുന്ന ഫോട്ടോകള്‍ എടുത്ത് സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പി ക്കുകയും കൂട്ടുകാര്‍ക്ക് വീട്ടമ്മയുടെ ഫോണ്‍ നമ്പറും വിലാസവും നല്‍കുകയും ചെയ്തു. 11 പേര്‍ കൂട്ടബലാല്‍സംഗം ചെയ്‌തെന്നാണ് വീട്ടമ്മ പോലിസിന് നല്‍കിയ മൊഴി.

(Visited 20 times, 1 visits today)
thanur-inner madani-inner abdulla-iner     PER Mazhappody-inner karimbu-inner                  
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക