|    Aug 14 Tue, 2018 1:51 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

ചെയ്തതില്‍ തെറ്റില്ലെന്ന് ഇ പി ജയരാജന്‍

Published : 21st September 2017 | Posted By: fsq

 

കണ്ണൂര്‍: ബന്ധുനിയമനക്കേസ് അവസാനിപ്പിക്കാന്‍ വിജിലന്‍സ് ഒരുങ്ങവെ തന്റെ ഭാഗം ന്യായീകരിച്ച വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവച്ച ഇ പി ജയരാജന്‍ എംഎല്‍എ താന്‍ ചെയ്തതില്‍ നിയമവും ചട്ടവും അനുസരിച്ച് തെറ്റില്ലെന്നും നിയമനത്തില്‍ സാമ്പത്തിക ലാഭമോ നഷ്ടമോ ഉണ്ടായിട്ടില്ലെന്നും പറഞ്ഞു. എന്നാല്‍, എല്ലാറ്റിനും ഗുണകരം രാജിയാണെന്ന് ബോധ്യമായി. അങ്ങനെ മന്ത്രിസ്ഥാനം രാജിവച്ചു. ഇപ്പോള്‍ തന്റെ നിരപരാധിത്തം പാര്‍ട്ടിയെയും ജനങ്ങളെയും ബോധ്യപ്പെടുത്താന്‍ സാധിച്ചു. ഇനി മന്ത്രിസ്ഥാനം തിരിച്ചുകിട്ടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ല. ഒരു ഒന്നാംതിയ്യതി ഉത്തരവ് പുറപ്പെടുവിച്ചു. മൂന്നാംതിയ്യതി തന്നെ ഉത്തരവ് റദ്ദാക്കി. ബന്ധുനിയമനമാവണമെങ്കില്‍ രക്തബന്ധം വേണം. തെറ്റു പറ്റാത്തവരായി ആരുമില്ല. എന്നാല്‍, അതു തിരിച്ചറിഞ്ഞ് തിരുത്തി യതായി അദ്ദേഹം പറഞ്ഞു. കമ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകനെന്ന നിലയില്‍ ആ ചുമതല താന്‍ നിര്‍വഹിച്ചു. ദ്രുത പരിശോധന പൂര്‍ത്തിയാവുന്നതിനു മുമ്പ് തന്നെ എഫ്‌ഐആര്‍ ഇട്ടു. കേന്ദ്രകമ്മിറ്റി ചേര്‍ന്ന ദിവസമാണ് കോടതിയില്‍ റിപോര്‍ട്ട് സമര്‍പ്പിച്ച് കുറ്റക്കാരനാണെന്നു വരുത്തിത്തീര്‍ക്കാ ന്‍ ശ്രമിച്ചത്. ഇതിനു പിന്നില്‍  ഗൂഢാലോചനയല്ലാതെ മറ്റെന്താണ്. ആക്രമിക്കാനും കൊലപ്പെടുത്താനും വന്നവരോടുപോലും കുടിപ്പക വച്ചു പുലര്‍ത്തിയിട്ടില്ല. ജനങ്ങള്‍ക്കുവേണ്ടി ജനപക്ഷത്തുനിന്ന് പ്രവര്‍ത്തിക്കുകയാണെന്നും തനിക്കെതിരേ കേസെടുത്ത ജേക്കബ് തോമസിനെ ഇന്നുവരെ ഫോണില്‍ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സത്യത്തെ മറച്ചുവയ്ക്കാനാവില്ലെന്ന് ഇതോടെ വ്യക്തമായി. ഇതു ചരിത്രത്തിന്റെ ഭാഗമാണെന്നും ജയരാജന്‍ പറഞ്ഞു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss