|    May 21 Mon, 2018 1:02 pm
FLASH NEWS

ചെയര്‍പേഴ്‌സണ്‍ നിസ്സഹായ നിലപാട് മാറ്റണം : പി കെ ശശി എംഎല്‍എ

Published : 14th June 2017 | Posted By: fsq

 

ചെര്‍പ്പുളശ്ശേരി: ചെര്‍പ്പുളശ്ശേരി മുനിസിപ്പല്‍ ചെയര്‍പെഴ്‌സണ്‍ കാര്യങ്ങളോട് നിസഹായമായ നിലപാടാണ് പ്രകടിപ്പിക്കുന്നതെന്ന് പി കെ ശശി എംഎല്‍എ പറഞ്ഞു. ഇതു മാറ്റി സൃഷ്ടിപരമായി കാര്യങ്ങള്‍ ചെയ്യേണ്ട ബാധ്യത അവര്‍ക്കുണ്ട്. ഇതിലൂടെ മുനിസിപ്പാലിറ്റിയുടെ ഭരണച്ചുമതല നിര്‍വഹിക്കണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.  ചെര്‍പ്പുളശേരിയിലെ ശുചീകരണത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട്്് സിപിഎം മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎല്‍എ. പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ ചെയര്‍പേഴ്‌സണെ വഴിയില്‍ തടഞ്ഞുള്ള സമരപരിപാടി ആരംഭിക്കേണ്ടി വരുമെന്ന് നേരത്തെ സംസാരിച്ച സിപിഎം ഏരിയ കമ്മിറ്റി അംഗം കെ നന്ദകുമാര്‍ പറഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ചര്‍ച്ചക്കു തയ്യാറായാല്‍ ഞങ്ങളും സഹകരിക്കാന്‍ തയ്യാറാണെന്ന് സമരത്തിന് അഭിവാദ്യമര്‍പ്പിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗം പി എ ഉമ്മര്‍ പറഞ്ഞു. പി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. എകെജി മന്ദിര സമീപത്തുനിന്ന് പ്രകടമായി നഗരം ചുറ്റിയാണ് സമരത്തിനെത്തിയത്. സമരത്തിന് കെ ബാലകൃഷ്ണന്‍, കെ ടി സത്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss