|    Jun 23 Fri, 2017 10:34 am
FLASH NEWS

ചെയര്‍പേഴ്്‌സനെതിരേ പടയൊരുക്കവുമായിഭരണ-പ്രതിപക്ഷ അംഗങ്ങള്‍

Published : 29th November 2016 | Posted By: SMR

തൊടുപുഴ: നഗരസഭ ചെയര്‍പേഴ്‌സനെതിരേ പടയൊരുക്കുവുമായി കോണ്‍ഗ്രസ്,സിപിഎം,ബിജെപി കൗണ്‍സിലര്‍മാര്‍.ചെയര്‍പേഴ്‌സന്‍ മാപ്പുപറയാതെ കൗണ്‍സില്‍യോഗം നടത്തില്ലെന്നാണ് ബിജെപി കൗണ്‍സിലര്‍മാരുടെ നിലപാട്.കഴിഞ്ഞ ദിവസം വൈസ് ചെയര്‍മാനെ നഗരസഭ ഓഫിസില്‍വച്ച് എടായെന്ന് വിളിച്ചധിക്ഷേപിച്ചതാണ് വിവിധ കക്ഷികളുടെ പ്രതിക്ഷേധത്തിനുകാരണം.എന്നാല്‍ നികുതി പിരിവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ ബുദ്ധിമുട്ടുകണ്ടാണ് താന്‍ വിഷയത്തിലിടപെട്ടതെന്നും സംഭവത്തില്‍ ആരെയും  അപമാനിച്ചിട്ടില്ലെന്ന വാദവുമായി ചെയര്‍പേഴ്‌സന്‍ സഫിയാ ജബ്ബാറും രംഗത്തെത്തി.നോട്ടുപ്രതിസന്ധി നിലനില്‍ക്കുന്ന ഈ സമയത്ത് വൈസ്‌ചെയര്‍മാന്‍ ഇത്തരത്തിലൊരു പരിപാടിയുമായി രംഗത്ത് വന്നത് ശരിയായില്ലെന്നും .ഇതിനെ താന്‍ ചോദ്യം ചെയ്തുവെന്നും ചെയര്‍പേഴ്‌സന്‍ അറിയിച്ചു.താനിവിടെയില്ലാതിരുന്ന സമയത്താണ് ഫിനാന്‍സ് കമ്മിറ്റി നികുപിരിക്കാനുള്ള തീരുമാനമെടുത്തതെന്നും സഫിയാ ജബ്ബാര്‍ പറഞ്ഞു.ഇവരുടെ നേതൃത്വത്തില്‍ ചെയര്‍പേഴ്‌സനെതിരെ നീക്കം സജീവമായി.ഇതോടെ ഇന്നു വിളിച്ചുചേര്‍ത്തിരിക്കുന്ന കൗണ്‍സില്‍ യോഗത്തില്‍ വിഷയം ഉന്നയിക്കാനാണ് വിവിധ കക്ഷികളുടെ തീരുമാനം.ലീഗില്‍ നിന്നും,കോണ്‍ഗ്രസില്‍ നിന്നുമാണ് പലര്‍ക്കും ചെയര്‍പേഴ്‌സന്റെ ഭാഗത്തുനിന്നും തുടര്‍ച്ചയായി വീഴ്ചയുണ്ടാകുന്നതായി ആക്ഷേപമുണ്ട്.പ്രായത്തെ പോലും ്അവഗണിച്ചുള്ള ആക്ഷേപമാണ് കോണ്‍ഗ്രസ് നേതൃത്വത്തെയും ചെടിപ്പിച്ചത്.സംഭവത്തില്‍ ലീഗ് നേതൃത്വം ചെയര്‍പേഴ്‌സനെതിരെ രംഗത്തുവന്നു. ചില ലീഗ് കൗണ്‍സിലരുടെ വാര്‍ഡുകളിലെ പ്രവര്‍ത്തനങ്ങള്‍ ചെയര്‍പേഴ്‌സന്‍ അട്ടിമറിക്കുന്നതായി ആരോപണമുയര്‍ന്നിരുന്നു.വിവാദങ്ങള്‍ മൂര്‍ഛിച്ചതോടെ ജില്ലാ ലീഗ് നേതൃത്വത്തെ കൗണ്‍സിലര്‍മാര്‍ പരാതികളറിയിച്ചു.ഇങ്ങനെ മുന്നോട്ടുപോകുന്നതില്‍ അര്‍ഥമില്ലെന്നാണ് ലീഗുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്.ചില വാര്‍ഡുകളിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കംവെയ്ക്കാന്‍ ചെയര്‍പേഴ്‌സന്‍ ശ്രമിക്കുന്നതയാണ് കൗണ്‍സിലര്‍മാര്‍ പറയുന്നത്.ഇത് സ്വന്തം പാര്‍ട്ടിയിലെ കൗണ്‍സിലര്‍മാരും,പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെയും ആക്ഷേപമാണ്.ഫിനാന്‍സ്് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും കൗണ്‍സിലര്‍മാര്‍ക്ക് ആക്ഷേപമുണ്ട്.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക