|    Apr 24 Mon, 2017 10:52 am
FLASH NEWS

ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു

Published : 14th November 2016 | Posted By: SMR

അരുര്‍: നിശ്ചയിക്കപ്പെട്ട കൂലി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ചെമ്മീന്‍ പീലിങ് തൊഴിലാളികള്‍ വീണ്ടും സമരത്തിനൊരുങ്ങുന്നു. കഴിഞ്ഞ രണ്ടു വര്‍ഷങ്ങക്കു മുമ്പ് പീലിങ് തൊഴിലാളികള്‍ക്ക് വേതനം ആവശ്യപ്പെട്ടു ശക്തമായ സമരം നടത്തിയിരുന്നു.സമരം കൂടുതല്‍ ശക്തമായതോടെ ജില്ല കലക്ടറുടെ നേതൃത്വത്തില്‍ ചര്‍ച്ച നടത്തിയശേഷമാണ് സമരം അവസാനിപ്പിച്ചത്. ഒരുകിലോ ചെമ്മീന്‍ പീലിങ് ചെയ്യുന്നതിന് 14 രുപയും മറ്റ് ആനുകുല്യങ്ങളുമാണ് അന്ന് നിശ്ചയിച്ചിരുന്നത്. എന്നാല്‍ വര്‍ഷങ്ങള്‍ രണ്ടുകഴിഞ്ഞിട്ടും ഇതു നല്‍കാന്‍ ഉടമകള്‍ തയ്യാറാവുന്നില്ലെന്ന് പീലിങ് തൊഴിലാളികള്‍ പറയുന്നു. ഇതിനിടെയാണ് നോട്ടിന്റെ  പേരില്‍ തങ്ങള്‍ക്ക് കൂലിപോലും നല്‍കാന്‍ ഉടമകള്‍ തയ്യറാവുന്നില്ലന്ന് ഇവര്‍ ആരോപിക്കുന്നു. കൂലി ലഭ്യമാക്കത്തതില്‍ തൊഴിലാളികള്‍  ദുരിതമനുഭവിക്കുമ്പേള്‍ ഉടമകള്‍ ആഡംബരകാറുകളില്‍ വിലസുകയാണെന്ന് ഇവര്‍ ആരോപിക്കുന്നു. ഉടമകളുടെ വീടുകളില്‍ യാതൊരുവിധ പ്രതിസന്ധിയുമില്ലാതെ ആര്‍ഭാട ജീവിതം നയിക്കുകയാണ്. എന്നാല്‍ കൂലി ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ നട്ടം തിരിയുകയാണ്. വീടുകളിലേക്ക് ആവശ്യമായ ഭക്ഷണസാധനങ്ങള്‍ എത്തിച്ചാല്‍ മാത്രമെ ഒരുപരിധിവരെ പ്രശ്‌നത്തിന് പരിഹാരം കാണുവാന്‍ കഴിയുകയുള്ളു. ഒരു കിലോ ചെമ്മീന്‍ പീലിങ് ചെയ്യുന്നതിനാണ് കൂലി നിച്ചയിച്ചിരിക്കുന്നത്. എന്നാല്‍ ഉദ്യേശക്കണക്കിനുസരിച്ച് നല്‍കുന്ന ഒരുപാത്രത്തിനാണ് ഒരുകിലോയെന്ന് കണക്കാക്കി നല്‍കുന്നത്. ഇത് ഒരുകിലോയിലധികം വരുമെന്നാണ് പീലിങ് തൊഴിലാളികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൃത്യമായി തൂക്കി ചെമ്മീന്‍ നല്‍കണമെന്നായിരിന്നു കലക്ടറുടെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയില്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ അത് അനുസരിക്കാന്‍ തയ്യാറാവാതെ പഴയ പല്ലവി തന്നെയാണ് ഇപ്പോഴും തുടരുന്നത്. തൊഴിലാളികള്‍ക്ക്  ഇഎസ്‌ഐ നടപ്പാക്കണമെന്ന് തീരുമാനിച്ചിരുന്നു. അതും നടപ്പാക്കാന്‍ ഉടമകള്‍ തയ്യാറായിട്ടില്ല. അവഗണന അവസാനിപ്പിക്കാനും അവകാശങ്ങള്‍ നേടിയെടുക്കാനും ഇനിയും ശക്തമായ സമരമല്ലാതെ മറ്റു മാര്‍ഗമില്ലന്ന് തൊഴിലാളികള്‍ പറയുന്നു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day